Latest NewsIndia

മധ്യപ്രദേശിലെ വോട്ടെടുപ്പ് കഴിഞ്ഞതോടെ രാജസ്ഥാനില്‍ പിടിമുറുക്കാൻ ബിജെപി : താര പ്രചാരകനായി യുപി മുഖ്യമന്ത്രി ആദിത്യനാഥും

രാജസ്ഥാനിലും മധ്യപ്രദേശിലും ഭരണം നിലനിര്‍ത്തി കേന്ദ്ര ഭരണം വീണ്ടും പിടിച്ചെടുക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

കയ്യുംകെട്ടി നോക്കിനിന്നാലും, ഭരണ‌വിരുദ്ധതരംഗത്തിൽ പാട്ടുംപാടി ജയിക്കാമെന്ന കോൺഗ്രസിന്റെ പ്രതീക്ഷകൾ തകർത്തു കൊണ്ട് രാജസ്ഥാനിൽ യു പി ആവർത്തിക്കുമെന്ന് സംശയം. രാജസ്ഥാനിലും മധ്യപ്രദേശിലും ഭരണം നിലനിര്‍ത്തി കേന്ദ്ര ഭരണം വീണ്ടും പിടിച്ചെടുക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. മധ്യപ്രദേശിലെ വോട്ടെടുപ്പ് കഴിഞ്ഞതോടെ രാജസ്ഥാനിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ബിജെപി.

ബിജെപിയുടെ ജയം അസംഭവ്യം എന്നു തിരഞ്ഞെടുപ്പു സർവേകൾ പറഞ്ഞെങ്കിലും അത്തരമൊരു നേട്ടത്തിനുള്ള ശ്രമത്തിലാണു ബിജെപി. ആർഎസ്എസുമായുള്ള ഭിന്നതകൾ പറഞ്ഞുതീർത്തതും അവർ തിരഞ്ഞെടുപ്പിൽ പൂർണതോതിൽ സജീവമാകാൻ തീരുമാനിച്ചതുമില്ല കോൺഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്. മുഖ്യമന്ത്രി വസുന്ധരാ രാജ സിന്ധ്യയുടെ ഭരണത്തിനെതിരായ വികാരം അതിശക്തമാണെങ്കിലും ഭരണ വിരുദ്ധതയെ മറികടക്കാനാണ് അമിത് ഷായുടെ തന്ത്രം.

Vasundhara Raje

പടലപിണക്കങ്ങൾ മാറ്റിവച്ചു സംസ്ഥാനത്ത് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ മേൽക്കോയ്മ അംഗീകരിച്ചു പ്രവർത്തിക്കാൻ പാർട്ടി തീരുമാനിച്ചതും വിജയ സാധ്യതക്ക് കാരണമായി. . നേരത്തേ, ഉപതിരഞ്ഞെടുപ്പുകളിൽ ആർഎസ്എസ് വിട്ടുനിന്നതോടെ പാർട്ടി വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. മുഖ്യമന്ത്രിയെ മാറ്റുകയെന്ന അപ്രഖ്യാപിത ലക്ഷ്യമായിരുന്നു ആർ എസ് എസിന്റേത്.

സംസ്ഥാനത്തു പാർട്ടി കടുത്ത വെല്ലുവിളി നേരിടുന്നതായ വിലയിരുത്തലുകളുടെ പശ്ചാത്തലത്തിൽ, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ആർഎസ്എസ് ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷിയുമായി പലവട്ടം ചർച്ച നടത്തി. തുടർന്ന്, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് സംസ്ഥാനം സന്ദർശിച്ചപ്പോൾ പാർട്ടിയെ അധികാരത്തിലേറ്റാൻ പ്രവർത്തിക്കണമെന്ന് അണികൾക്കു കർശന നിർദേശം നൽകുകയും ചെയ്തു.

താര പ്രചാരകനാകാൻ യോഗി ആദിത്യനാഥ്‌

രാജസ്ഥാനിലെ വോട്ടെടുപ്പ് അവസാന ഘട്ടത്തിലാണെന്നതിനാൽ പ്രചാരണം കൂടുതൽ തീവ്രവും വികാരപരവുമാക്കാനുള്ള ശ്രമത്തിലാണു ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ എന്നിവരെക്കാൾ കൂടുതൽ പ്രചാരണയോഗങ്ങളിൽ പങ്കെടുക്കുന്നതു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്. ന്യൂനപക്ഷങ്ങൾക്കു നിർണായക സ്വാധീനമുള്ള മണ്ഡലങ്ങളിൽ പ്രചാരണം തിളച്ചുമറിയാൻ ഈ തന്ത്രം സഹായിക്കുന്നുണ്ട്.

Yogi Adiyanath

രാമഭക്തർ ബിജെപിക്കു വോട്ട് ചെയ്യാൻ ആദിത്യനാഥ് ആധ്വാനം ചെയ്തു കഴിഞ്ഞു. ബിജെപി നേതൃനിരയിലെ മോദി കഴിഞ്ഞാല്‍ ഏറ്റവും താരമൂല്യമുള്ള നേതാവാണ് യോഗി.രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി യോഗി ആദിത്യനാഥിനെ കൊണ്ടുവരാന്‍ ശ്രമം തുടങ്ങിയിട്ട് നാളേറെയായെങ്കിലും യോഗിയുടെ തിരക്കുകള്‍ കാരണം നടന്നിരുന്നില്ല.ഒടുവില്‍ പങ്കെടുക്കുന്ന ആറു റാലികളില്‍ ആദ്യ രണ്ടുദിനങ്ങളിലെ റാലികള്‍ തീരുമാനിച്ചിരിക്കുന്നു.

യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന റാലികളെല്ലാം തന്നെ മുസ്ലിം മതവിഭാഗക്കാര്‍ ഏറെയുള്ള മണ്ഡലങ്ങളിലാണ് തീരുമാനിച്ചിരിക്കുന്നത്. മുസ്ലിം വോട്ടുകള്‍ നിര്‍ണായകമായ 16 മണ്ഡലങ്ങളുണ്ട്. പതിനഞ്ചിലും കോണ്‍ഗ്രസ് മുസ്ലിം സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിക്കുന്നു. ഇതെല്ലാം ബിജെപി ചര്‍ച്ചയാക്കുന്നുണ്ട്. ഈ 16 മണ്ഡലങ്ങളിലായി മല്‍സരിക്കുന്ന 382 പേരില്‍ 125 പേരും മുസ്ലിംകള്‍ ആണെന്നതു കോണ്‍ഗ്രസിനു തലവേദനയാണ്.

Image result for rajasthan election

1998 ന് ശേഷം ഒരു പാര്‍ട്ടിക്കും ഭരണതുടര്‍ച്ച നല്‍കാത്ത സംസ്ഥാനമാണ് രാജസ്ഥാന്‍. അതുകൊണ്ട് തന്നെ ഇത്തവണ കാറ്റ് കോണ്‍ഗ്രസിന് അനുകൂലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പുറത്തുവന്ന സര്‍വ്വേകളില്‍ എല്ലാം തന്നെ രാജസ്ഥാന്‍ ബിജെപിയെ കൈവിടുമെന്നും വ്യക്തമാക്കുന്നുണ്ട്. ബിജെപിക്കുവേണ്ടി മോദിയും അമിത് ഷായും ആദിത്യനാഥുമൊക്കെ പ്രചാരണത്തിനിറങ്ങുമ്പോൾ കോൺഗ്രസിനുവേണ്ടി രാഹുൽ ഗാന്ധി മാത്രമാണ് പ്രചാരകൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button