ന്യൂഡല്‍ഹി: പ്രൊഫഷണല്‍ സര്‍വീസസ് കമ്പനിയായ ഏണസ്റ്റ് യങില്‍ 2,000 തൊഴിലവസരങ്ങള്‍. ഇന്ത്യയിലാണ് നിയമനം. അടുത്ത മൂന്നു വര്‍ഷത്തിനുള്ളിലാണ് നിയമനം നടക്കുക. ഇടപാടുകാര്‍ക്കുള്ള ഡിജിറ്റല്‍ സൊലൂഷന് സേവന ബിസിനസ് വിപുലീകരിക്കുന്നതിനാണ് ഇത്.
നിര്‍മിത ബുദ്ധി, അനലിറ്റിക്സ്, ബ്ലോക് ചെയിന്‍ തുടങ്ങിയ പുതിയ സാങ്കേതിക വിദ്യകളിലായിരിക്കും പുതിയ തൊഴിലവസരം. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ വന്‍കിട ഓട്ടോമേഷന്‍ ജോലികളും ഇതില്‍ പെടുന്നു.
ഒന്നര വര്‍ഷത്തിനിടെ 700 പേരെ ഇതിനോടകം ജോലിക്കെടുത്തിരുന്നു. സര്‍ക്കാരിനായുള്ള കരാര്‍ ജോലികള്‍ക്ക് വോണ്ടിയായിരുന്നു ഇത്. ജി.എസ്.ടി., ഇ-ഫയലിങ് തുടങ്ങിയ പരിഷ്കരണങ്ങള്‍ പുതിയ മേഖലയില്‍ അവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതേസമയം ഇന്‍ഫോസിസ്, ടി.സി.എസ്., വിപ്രോ തുടങ്ങിയ വന്‍കിട ഐ.ടി. കമ്പനികളും പുതിയ മേഖലകളിലേക്ക് സേവനം വ്യാപിപ്പിക്കുന്നുണ്ട്.
Post Your Comments