ലഹരിക്കായി തെരഞ്ഞെടുക്കുന്നത് ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ സാനിറ്ററി പാഡുകള്‍ ഇട്ട് തിളപ്പിച്ച വെള്ളം. ഇത് കേള്ക്കുനമ്പോള് എല്ലാവര്ക്കും അറപ്പ് തോന്നുമെങ്കിലും ഇതാണ് സത്യം. ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ സാനിറ്ററി പാഡുകള്‍ വെള്ളത്തിലിട്ട് തിളപ്പിച്ചിട്ട് പിഴിഞ്ഞെടുത്ത ശേഷമാണ് ലഹരി പദാര്‍ത്ഥമായി ഉപയോഗിക്കുന്നത്.
ഇന്ഡോനിഷ്യയിലെ കൗമാരക്കാരാണ് ഇതിന് അടിമകളായിരിക്കുന്നത്. രാസവസ്തുക്കള്‍ കലര്‍ന്ന ഈ വെള്ളം കുടിച്ചാല്‍ അന്തരീക്ഷത്തിലൂടെ പറക്കുന്നതായി അനുഭവപ്പെടും. പാഡില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളാണ് ഇതിന് സഹായിക്കുന്നത്. ഇന്‍ഡോനിഷ്യന്‍ നാഷണല്‍ ഡ്രഗ് എജന്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഈ ലഹരി ഉപയോഗിച്ചതിനെ തുടര്‍ന്ന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് പലരെയും ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ജക്കാര്‍ത്ത പോസ്റ്റ്, ജവ പോസ് ഉള്‍പ്പെടെയുളള മാധ്യമങ്ങള്‍ ഇതുസംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിരവധി കൗമാരക്കാരെ സാനിറ്ററി പാഡ് ഉപയോഗിച്ച് തയാറാക്കിയ ലഹരി ഉപയോഗിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്‍ഡോനിഷ്യന്‍ മാധ്യമങ്ങളെ ഉദ്ദരിച്ച് ഡെയിലിമെയില്‍ റിപ്പപോര്‍ട്ട് ചെയ്ത വാര്‍ത്തയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
Post Your Comments