ലിമിറ്റഡ് എഡിഷൻ പള്‍സര്‍ 150 ക്ലാസ്സിക്കുമായി ബജാജ്. ബ്ലാക്ക് ആന്‍ഡ് റെഡ് ഫിനീഷിങാണ് പ്രധാന പ്രത്യേകത. ഹെഡ്ലൈറ്റിന് മുകള്‍ഭാഗത്തായി ചുവപ്പ് ലൈന്‍, പള്‍സര്‍ ബാഡ്ജിങ്ങിലെ ചുവപ്പ് നിറം.ടാങ്കില്‍ നല്‍കിയിട്ടുള്ള ഗാര്‍ഡ് റെഡ് ആന്‍ഡ് ബ്ലാക്ക് ഫിനീഷ് എന്നിവയാണ് പ്രത്യേകത. 150 ബാഡ്ജിങ് ഇന്‍ട്രുമെന്റ് ക്ലെസ്റ്ററിലും ബൈക്കിന്റെ വശങ്ങൾ എന്നിവടങ്ങളിലും ചുവപ്പ് നിറം നൽകിയിട്ടുണ്ട്. കൂടാതെ 17 ഇഞ്ച് ബ്ലാക്ക് ഫിനീഷിങ് അലോയി വീലില്‍ റെഡ് ഡിസൈനാണ് നൽകിയിരിക്കുന്നത്. മറ്റു മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടില്ല. എൻജിനും മറ്റു സവിശേഷതകളും മറ്റു മോഡലുകൾക്ക് സമാനം. പള്‍സര്‍ 150 ക്ലാസിക്കിനു 65,446 രൂപയാണ് വില.
Post Your Comments