ന്യൂഡൽഹി: സിബിഐ തർക്കത്തിനിടെ ഉന്നതരുടെ ഫോൺ ചോർത്തിയതായി സംശയം. രാജ്യത്തെ സുപ്രധാന പദവികളില്‍ ഇരിക്കുന്ന വ്യക്തികളുടെ ഫോണുകൾ ചോർത്തിയതായി ആണ് അറിയാൻ കഴിയുന്നത്. വ്യാജരേഖൾ നൽകി ലഭിക്കുന്ന അനധികൃത സിം കാർഡുകൾ വച്ച് ക്ളോണിങ് നടത്തിയാണ് ചോർത്തൽ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റേത് അടക്കമുള്ള ഫോണ്‍ കോളുകളാണ് ചോര്‍ത്തിയത്.
കൈക്കൂലി കേസിൽ ആരോപണം നേരിടുന്ന രാകേഷ് അസ്താനയ്ക്ക് വേണ്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോവൽ ഇടപെട്ടുവെന്ന് ആരോപിച്ച് സി.ബി.ഐ ഡി.ഐ.ജിയായ മനീഷ് സിൻഹ സമർപ്പിച്ച ഹർജിയിലാണ് ഫോൺ ചോർത്തൽ വിവരങ്ങൾ ഉള്ളത്. ഡോവലും രാകേഷും തമ്മിലുള്ള ഫോൺ സംഭാഷണം മനീഷ് ചൂണ്ടിക്കാട്ടി. അസ്താനയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത കാര്യം ഡോവൽ അദ്ദേഹത്തെ അറിയിച്ചെന്നും മനീഷ് വിവരിക്കുന്നു.
Post Your Comments