
ന്യൂഡല്‍ഹി: കശ്മീരിലെ കുല്‍ഗാമില്‍ ഭീകരര്‍ ബാങ്ക് മാനേജരെ വെടിവച്ചു കൊലപ്പെടുത്തിയതിനു പിന്നാലെ, രാജ്യസുരക്ഷാ സംബന്ധിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്മീരിലെ കുല്‍ഗാമില്‍ ബാങ്ക് മാനേജരെ ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തിയതിനു പിന്നാലെയാണ് നിര്‍ണായക കൂടിക്കാഴ്ച നടന്നത്.
Read Also: രാത്രിയിൽ കാട് എങ്ങനെയാണെന്ന് അറിയാമോ? ഇന്ത്യയിലെ ഏറ്റവും മികച്ച നൈറ്റ് സഫാരികൾ പരിചയപ്പെടാം !
സാധാരണക്കാരായ വ്യക്തികളെ ഭീകരര്‍ പ്രത്യേകം ലക്ഷ്യമിട്ട് കൊലപ്പെടുത്തുന്നത് പതിവായ സാഹചര്യത്തിലാണ് ഈ പ്രത്യേക കൂടിക്കാഴ്ച. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
രണ്ടു ദിവസം മുന്‍പ് അദ്ധ്യാപികയെ സ്‌കൂളില്‍ കയറി വെടിവച്ച് കൊലപ്പെടുത്തിയതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് വ്യാഴാഴ്ച കുല്‍ഗാമില്‍ ഭീകരര്‍ ബാങ്ക് മാനേജരെ കൊലപ്പെടുത്തിയത്. രാജസ്ഥാന്‍ സ്വദേശിയായ ബാങ്ക് മാനേജര്‍ വിജയകുമാറാണ് കൊല്ലപ്പെട്ടത്.
Post Your Comments