പാലക്കാട്: ലൈംഗിക പീഡന പരാതിയില്‍ ആരോപണ വിധേയനായ പി.കെ.ശശി എംഎല്‍എ നയിക്കുന്ന കാല്‍നടപ്രചരണ ജാഥയ്ക്ക് ഇന്ന് തുടക്കം. നാളെ മുതല്‍ 25 വരെയാണ് ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ പര്യടനം. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ വനിതാ നേതാവ് നല്കിയ ലൈംഗിക പീഡന പരാതിയില്‍ പാര്‍ട്ടി നടപടി വരും മുമ്പാണ് പി.കെ.ശശി എംഎല്‍എ കാല്‍നടപ്രചരണ ജാഥ നയിക്കുന്നത്.
ഇന്ന് വൈകീട്ട് ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ തിരുവാഴിയോട് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന് ജാഥ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. അതേസമയം പ്രതിപക്ഷ യുവജന സംഘടനകള്‍ ജാഥയ്ക്കെതിരെ പ്രതിഷേധം സംഘിപ്പിക്കാന് സാധ്യതയുണ്ട്്്. ശശിക്കെതിരായ പാര്‍ട്ടി അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സമിതി യോഗം പരിഗണിക്കാനിരിക്കെയാണ് ജാഥയുമായി പാലക്കാട് ജില്ലാ നേതൃത്വം മുന്നോട്ടുപോകുന്നത്.
Post Your Comments