കൊച്ചി : നെടുമ്പാശേരിയിൽ നിന്നും തിരികെ പോകുന്നതിനെ കുറിച്ചുള്ള തീരുമാനം 6 മണിക്കെന്നു ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. തീരുമാനം വൈകിക്കരുതെന്നു പോലീസ്. ഇന്ന് രാവിലെ ശബരിമല തീര്‍ത്ഥാടനത്തിനായി നെടുമ്പാശേരിയിലെത്തിയ തൃപ്തി ദേശായിയും മറ്റ് അഞ്ച് സ്ത്രീകളും പുറത്തിറങ്ങാനാവാതെ ഇപ്പോഴും വിമാനത്താവളത്തിനുള്ളില്‍ തന്നെ തുടരുകയാണ്.
പ്രതിഷേധം ഭയന്ന് ശബരിമലയില്‍ ദർശനം നടത്താതെ മടങ്ങില്ലെന്ന നിലപാടെടുത്ത തൃപ്തി ദേശായി. വാഹനവും താമസവും സ്വന്തം നിലയ്ക്ക് ഏർപ്പാട് ചെയ്താൽ, സുരക്ഷ ഒരുക്കാമെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇക്കാര്യത്തിലുള്ള തൃപ്തി ദേശായിയുടെ മറുപടിക്ക് ശേഷം തുടർനടപടി തീരുമാനിക്കുമെന്നായിരുന്നു പോലീസ് നിലപാട്. അതേസമയം അതേസമയം തൃപ്തി ദേശായിക്ക് നിയമസഹായം നല്‍കാന്‍ തയ്യാറെന്ന് ഹൈക്കോടതിയിലെ മൂന്ന് വനിതാ അഭിഭാഷകർ, അഡ്വ. കെ വി ഭദ്രകുമാരി, അഡ്വ. കെ നന്ദിനി, അഡ്വ. പി.വി വിജയമ്മ എന്നിവരാണ് നിയമസഹായ വാഗ്ദാനവുമായി മുന്നോട്ട് വന്നത്.
നെടുമ്പാശേരി വിമാനത്താവളത്തിനു മുന്നില്‍ പ്രതിഷേധിച്ച കണ്ടാലറിയാവുന്ന 250പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തൃപ്തി ദേശായിയുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനും സമരങ്ങൾ നിരോധിച്ചിട്ടുള്ള വിമാനത്താവള മേഖലയിൽ പ്രതിഷേധം സമരം നടത്തിയതിനുമാണ് കേസ്.
Post Your Comments