ചെന്നൈ : ഗജ ചുഴലി തീരം തൊട്ടു. നാഗപട്ടണം വേദാരണ്യത്താണ് ഗജ തീരം തൊട്ടത്. എണ്പതു കിലോമീറ്റര്‍ വേഗത്തിലാണ് തീരം തൊട്ടപ്പോള്‍ കാറ്റിന്റെ വേഗം.
കാറ്റിനു മുന്നോടിയായി അര ലക്ഷത്തോളം പേരെ മാറ്റിതാമസിപ്പിച്ച് കനത്ത ജാഗ്രതയിലാണ് തമിഴ്നാട്. ഏഴു തീരദേശ ജില്ലകളെ കാറ്റു ബാധിക്കുമെന്നാണ് സൂചന.
ഗജ തീരത്തോടടുക്കുന്നതിനു മുന്നോടിയായി നാഗപട്ടണം, കടലൂര്‍ ജില്ലകളില്‍ മൂവായിരത്തോളം കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. കടലിനോടു ചേര്‍ന്നു താമസിക്കുന്നവര്‍, താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, ചെറിയ കുടിലുകളിലും ഉറപ്പില്ലാത്ത മേല്‍ക്കൂരയുള്ള വീടുകളിലും താമസിക്കുന്നവര്‍ എന്നിവരെയാണ് ഒഴിപ്പിച്ചത്. രണ്ടു ജില്ലകളിലുമായി മുന്നൂറിലേറെ താല്‍ക്കാലിക പുനരധിവാസ കേന്ദ്രങ്ങള്‍ സജ്ജമാക്കി. ആവശ്യമെങ്കില്‍ കൂടുതല്‍പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റാനാണു ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
Post Your Comments