ദുബായ് : 17 വയസുളള ആണ്‍കുട്ടിയെ സ്നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട് പിന്നീട് സ്വവര്‍ഗ്ഗരതിക്ക് നിര്‍ബന്ധിച്ച എമിറാത്തി യുവാവിനെ ദുബായില്‍ പോലീസ് പിടികൂടി. ദുബായ് കോടതി ഇയാളെ ഇപ്പോള്‍ താല്‍ക്കാലികമായി 3 മാസത്തേക്ക് ജയിലില്‍ അടച്ചിരിക്കുകയാണ്. സ്നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ടതിന് ശേഷം ഇയാള്‍ കുട്ടിക്ക് ഇയാളുടെ തന്നെ അശ്ലീല ചിത്രങ്ങള്‍ അയച്ച് കൊടുത്തു.
പിന്നീട് കുട്ടിയുടെ സ്ഥലത്തെത്തി മൊബെെലില്‍ താന്‍ ഇതിന് മുമ്പേ ഇതേ പ്രവൃത്തി ചെയ്ത കുട്ടികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും കുട്ടിയെ കാണിക്കുകയും പിന്നീട് ഇതേ പ്രവൃത്തി ചെയ്യുന്നതിന് കുട്ടിയെ നിര്‍ബന്ധിക്കുകയായിരുന്നു. പിന്നീട് വീട്ടിലെത്തിയ കുട്ടിയെ ഇയാള്‍ വിടാതെ പിന്തുടരുകയും സ്നാപ്പ് ചാറ്റിലൂടെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭീഷണിയെ ഭയപ്പെട്ടാണ് കുട്ടി അവസാനം പോലീസിനെ വിവരമറിയിച്ചത്.
പോലീസ് ഇയാളെ പിന്നീട് പിടികൂടി. എമിറാത്തിയുടെ മൊബെെല്‍ ക്രിമിനോളജി വിഭാഗത്തിലെ ഒാഫീസോഴ്സ് പരിശോധിക്കുകയും ചെയ്തും. 3000 ത്തിലധികം അശ്ലീല ചിത്രങ്ങളും കൂടാതെ കുട്ടികളുടെ അടക്കമുളള പോണ് വീഡിയോസ് ഇയാളുടെ മൊബെെലില്‍ ശേഖരിച്ചതായി സംഘം കണ്ടെത്തി.
കുട്ടിയുടെ പക്കലി നിന്ന് വലിയ തുക ഭീഷണിപ്പെടുത്തി വാങ്ങിയതായും തെളിഞ്ഞു.എമിറാത്തിക്കെതിരെ ഭീഷണിപ്പെടുത്തുക , കുട്ടികളെ ലെെംഗീക ബന്ധത്തിന് നിര്‍ബന്ധിക്കുക , അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കുക തുടങ്ങിയ വിഭാഗങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. കേസ് ഇപ്പോഴും തുടരുകയാണ്.
Post Your Comments