യുഎഇ : ദീപാവലി ദിനത്തില്‍ ഇന്ത്യയോടുളള പ്രത്യേക സ്നേഹം രാഷ്ട്രഭാഷയില് അറിയിച്ച് അറബ് രാജ്യമായ യുഎഇ. യുഎഇ വെെസ് പ്രസിഡന്റായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദീവാലി ദിനത്തില്‍ ഭാരതത്തിന്റെ പ്രധാനമന്ത്രിക്ക് ദീപാവലി ആശംസകള്‍ ട്വീറ്റ് ചെയ്തത് ഹിന്ദിയില്‍. കൂടാതെ മറ്റുളളവര്‍ക്ക് മനസിലാക്കുന്നതിനായി ഇംഗ്ലീഷിലും അതേ ആശംസ ഒപ്പം ചേര്‍ക്കാന്‍ മറന്നില്ല.
दिवाली के शुभ अवसर पर भारत के प्रधानमंत्री श्री नरेंद्र मोदी @narendramodi और सभी मनानेवालों को मेरे और UAE वासीओं की ओर से हार्दिक शुभकामनायें!
सद्भावना और आशा का प्रकाश आजीवन हमारे साथ रहे।
कृपया UAE में अपनी दिवाली की तस्वीरें हमारे साथ share करें। #UAEDiwali
— HH Sheikh Mohammed (@HHShkMohd) November 7, 2018
ദീപാവലി ആഘോഷിക്കുന്ന താങ്ങള്‍ക്കും മറ്റ് എല്ലാ ഭാരതീയര്‍ക്കും ഈ ദീപാവലി സന്തോഷപ്രദവും ആഹ്ളാദകരവുമാകട്ടെ , സ്നേഹത്തിന്റെ പ്രകാശം നമ്മളിലെല്ലാം പരക്കട്ടെ എന്നാണ് ട്വിറ്ററില്‍ കുറിച്ചത്. ഇതിന് മറുപടിയായി പ്രധാനമന്ത്രിയും മറുപടി നല്‍കിയത് അറബിയിലായിരുന്നു.
صاحب السمو الشيخ محمد بن راشد @HHShkMohd أشكركم على تهنئتكم الرائعة بمناسبة عيد الديوالي، أبادل سموكم التهنئة وأتمنى لكم عيد ديوالي سعيد، إن إلتزالم سموكم الشخصي لزيادة متانة العلاقات بين جمهورية الهند ودولة الإمارات العربية المتحدة يضيف قوة كبيرة إلى علاقاتنا الثنائية. https://t.co/paFAphtEc5
— Narendra Modi (@narendramodi) November 7, 2018
ഏറ്റവും ശ്രഷ്ഠമായ സ്ഥാനം വഹിക്കുന്ന ഷേക്ക് മുഹമ്മദ് ബിന്‍ റഷീദ് താങ്കളുടെ മഹത്വമേറിയ ദീപാവലി ആശംസക്ക് നന്ദി. ഇന്ത്യക്ക് യു.എ.ഇ.യുമായുള്ള ശക്തമായ ഉറപ്പ്, ഞങ്ങളുടെ ഉഭയകക്ഷി ബന്ധങ്ങൾക്ക് ഇത് വലിയ ശക്തി നൽകുന്നുവെന്നാണ് മോദി തിരികെ അറബിയിലും ഇംഗ്ലീഷിലും റീട്വീറ്റ് ചെയ്തത്.
Post Your Comments