ബാഗ്ദാദ്: ഇറാഖില്‍ 202 പൊതു കുഴിമാടങ്ങള്‍ കണ്ടെത്തി. ഐക്യരാഷ്ട്രസംഘടനയാണ് കുഴിമാടങ്ങള്‍ കണ്ടെത്തിയ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ഇറാഖിലെ ഐഎസ് നിയന്ത്രിത പ്രവിശ്യകളില്‍ നിന്നാണ് കുഴിമാടങ്ങള്‍ കണ്ടെത്തിയത്. അതേസമയം 28 കുഴിമാടങ്ങളില്‍ ഇറാഖ് അധികൃതര്‍ നടത്തിയ തുറന്നു പരിശോധനയില്‍ 1258 മൃതദേഹങ്ങള്‍ വീണ്ടെടുത്തു. എന്നാല്‍ 6000 മുതല്‍ 12000 വരെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ ഇവിടെ അടക്കിയിട്ടുണ്ടാകുമെന്നുള്ള കണക്കുകളും പുറത്തു വരുന്നുണ്ട്.
ഐഎസ് ആധിപത്യം നിലനിന്ന 3 വര്‍ഷം യസീദികള്, ക്രിസ്ത്യാനികള്‍ എന്നീ മതന്യൂനപക്ഷങ്ങളെയും എതിരാളികളെയും അടക്കം മൊത്തം 33,000 പൗരന്മാര് ഇറാഖില്‍ കൊലപ്പെട്ടിട്ടുണ്ട്. കൂടാതെ 55,000 പേര്‍ക്കു പരുക്കേറ്റു. നിനെവേഹ് പ്രവിശ്യയില്‍ നിന്നാണ് പകുതിയോളം പൊതുകുഴിമാടങ്ങളും കണ്ടെടുത്തത്.
Post Your Comments