KeralaLatest NewsIndia

എ.പത്മകുമാറിന് സന്നിധാനത്ത് വിലക്ക്

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് പത്മകുമാറിനെ സന്നിധാനത്തു നിന്ന് ഒഴിവാക്കിയതെന്നാണ് സൂചന.

ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാറിന് സന്നിധാനത്ത് വിലക്കെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് പത്മകുമാറിനെ സന്നിധാനത്തു നിന്ന് ഒഴിവാക്കിയതെന്നാണ് സൂചന. നിലവില്‍ സന്നിധാനത്തെ കാര്യങ്ങള്‍ നോക്കിനടത്തുന്നത് ദേവസ്വം ബോര്‍ഡ് അംഗമായ ശങ്കര്‍ദാസാണ്. അതേസമയം ശബരിമലയിലെ ആചാരപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും ഇടപെടാന്‍ അനുവദിക്കുകയില്ലെന്നും പത്മകുമാര്‍ അല്‍പം മുമ്പ് പറഞ്ഞിരുന്നു.

ശബരിമലയിലെ ആചാരപരമായ കാര്യങ്ങളില്‍ സര്‍ക്കാരല്ല, ദേവസ്വം ബോര്‍ഡാണ് തീരുമാനമെടുക്കുന്നതെന്നും പത്മകുമാര്‍ പറഞ്ഞു. മുന്‍പ് മാസ പൂജ ഉണ്ടായിരുന്നില്ല. പിന്നീട് അത് തുടങ്ങിയത് ദേവസ്വം ബോര്‍ഡിന്‍റെ തീരുമാന പ്രകാരമാണ്. ദേവസ്വം ബോര്‍ഡാണ് ആചാരങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ട ശ്രമങ്ങള്‍ നടത്തുന്നത്. രാവിലെ നട തുറക്കുന്നത് മുതല്‍ ഹരിവരാസനം പാടി നട അടയ്ക്കുന്നത് വരെ ദേവസ്വം ബോര്‍ഡായിരിക്കും കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പടിത്തല വ്യവസ്ഥ അനുസരിച്ചാണ് ക്ഷേത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

ശബരിമലയില്‍ ഒരു കാര്യത്തിലും സര്‍ക്കാര്‍ ഇടപെടാന്‍ പാടില്ല എന്ന വാദം അംഗീകരിക്കാന്‍ കഴിയില്ല. ശബരിമലയില്‍ നല്ല രീതിയിലുള്ള ഇടപെടലാണ് സര്‍ക്കാരില്‍ നിന്ന് ഉണ്ടായിരിക്കുന്നത്, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊക്കെ നല്ല രീതിയില്‍ പൂര്‍ത്തീകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതെ സമയം ദേവസ്വം ബോർഡിൽ സർക്കാർ പിടിമുറുക്കുന്നതിന്റെ സൂചനയാണ് പദ്മകുമാറിനെ ഒഴിവാക്കുന്നതിന് പിന്നിലെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button