ന്യൂഡല്‍ഹി: എറണാകുളം ഇരുമ്പനത്ത് എസ്ബിഐയുടെ എടിഎമ്മില്‍നിന്ന് 25 ലക്ഷം രൂപയും തൃശ്ശൂര്‍ കൊരട്ടിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎമ്മില്‍നിന്ന് 10.60 ലക്ഷം രൂപയുമാണ് കവര്‍ന്ന കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. രാജസ്ഥാന് സ്വദേശി പപ്പി മോയിയാണ് (32) ഡല്‍ഹിയില്‍ പിടിയിലായത്. ഇയാളെ കൂടാതെ മൂന്നു ഹരിയാന സ്വദേശികളും പിടിയിലായതായി റിപ്പോര്‍ട്ടുണ്ട്.
ഇവര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മെഷീന് അറുത്തുമാറ്റി ട്രേയിലിരുന്ന പണം മോഷ്ടിക്കുകയായിരുന്നു. സിസിടിവി കാമറകളില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. കോട്ടയത്ത് നിന്നു മോഷ്ടിച്ച പിക്കപ്പ് വാനിലാണു കവര്‍ച്ചക്കാര്‍ എത്തിയത്. ഇയാള്‍ ഇപ്പോള്‍ ഡല്‍ഹിയിലെ ബൈക്ക് മോഷണക്കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുകയാണ്.
Post Your Comments