കൊച്ചി: മുഖ്യമന്ത്രി ഉൾപ്പെടുന്ന ഇടത് നേതാക്കള്‍ക്കെതിരേയുള്ള കേസുകള്‍ വിചാരണ നടത്താതെ ഒഴിവാക്കി. രാഷ്ട്രീയ സമരങ്ങളെത്തുടര്‍ന്ന് വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് ഒഴിവാക്കിയത്. കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനാണ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. ഇത് അംഗീകരിച്ചാണ് എറണാകുളം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേസുകള്‍ പിന്‍വലിച്ചത്.
മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, കെ.കെ. ഷൈലജ, പി.കെ. ശ്രീമതി എംപി, തൃപ്പൂണിത്തുറ എംഎല്‍എ എം. സ്വരാജ്, തളിപ്പറമ്പ് എംഎല്‍എ ജയിംസ് മാത്യു, കല്യാശേരി എംഎല്‍എ ടി.വി. രാജേഷ്, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, സിപിഎം നേതാവ് എം. വിജയകുമാര്‍ എന്നിവരുടെ പേരുകളിലുണ്ടായിരുന്ന കേസാണ് പിന്‍വലിച്ചത്. തിരുവനന്തപുരം മ്യൂസിയം, കന്റോണ്‍മെന്റ്, തളിപ്പറമ്പ് പോലീസ് സ്റ്റേഷനുകളിലാണ് കേസുകളുണ്ടായിരുന്നത്.
Post Your Comments