ന്യൂഡല്‍ഹി: ഏഷ്യന്‍ ഏജ് പത്രത്തിന്റെ ചീഫ് എഡിറ്റര്‍ക്കെതിരെ ലെെംഗീകാരോപണമുയര്ത്തി നിരവധി വനിതാ മാധ്യമപ്രവര്‍ത്തകരാണ് രംഗത്ത് എത്തിയിരുന്നത്. കേന്ദ്രമന്ത്രി കൂടിയായിരുന്ന ഇദ്ദേഹം പിന്നീട് രാജി വെച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുളളില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് അമേരിക്കയില്‍ നിന്നുളള ഒരു വനിതാ മാധ്യമ പ്രവര്‍ത്തകയായ പല്ലവി ഗോഗോയ് സമൂഹത്തിന് മുന്നില്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.
നാഷണല്‍ പബ്ലിക് റേഡിയോയില്‍ എഡിറ്ററായി പ്രവര്‍ത്തിക്കുന്ന ഇവര്‍ 20 വര്‍ഷം മുന്‍പ് അക്ബറില് നിന്ന് പീഡനം ഏറ്റ് വാങ്ങേണ്ടി വന്നുവെന്നാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത് . തന്റെ 22 വയസില്‍ ഏഷ്യന്‍ ഏജ് പത്രത്തില്‍ ജോലിക്ക് കയറിയ സമയത്തായിരുന്നു ഇത്തരത്തിലൊരു ദുരനുഭവം ഉണ്ടായത്. എം.ജെ അക്ബറിന്റെ അസാധാരണമായ എഴുത്തിനോട് ഇവര്‍ക്ക് ആരാധനയായിരുന്നു. അദ്ദേഹത്തെ ഗുരുവായി കണ്ട് കൂടുതല്‍ പഠിക്കാനായി ആഗ്രഹിച്ചു. എന്നാല്‍ നേരെ മറിച്ചാണ് സംഭവിച്ചത്. ഹോട്ടലില്‍ വെച്ചും മറ്റും പല തവണ തന്നെ അയാള്‍ കീഴ് പ്പെടുത്തി. ജോലിയില്‍ നിന്ന് പിരിച്ച് വിടുമെന്ന് ഭീഷണിപ്പെടുത്തി. ഇപ്പോള്‍ താനിത് തുറന്ന് പറഞ്ഞത് അക്ബറിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സ്ത്രീകള്‍ക്ക് പിന്തുണ പുലര്ത്തുന്നതിനായാണെന്നും പല്ലവി ലേഖനത്തില്‍ പറയുന്നു
Post Your Comments