ഫേസ്ബുക്ക് ഉപഭോക്താക്കളെ കാത്തിരിക്കുന്നത് ഇനി പുതിയ ആപ്ലിക്കേഷന്‍. ഫേസ്ബുക്കിന്റെ പുതിയ മെസഞ്ചര്‍ ആപ്ലിക്കേഷനായ മെസഞ്ചര്‍ 4 ആണ് ഇപ്പോള്‍ പുറത്തിറക്കിയത്. ഏറ്റവും പുതിയ മോഡലായ ഈ ആപ്ലിക്കേഷന്‍ ഉപഭോക്താക്കള്‍ക്ക് ഏറെ പ്രിയങ്കരമാകുമെന്നാണ് അനുമാനം. മെസഞ്ചര്‍ ആപ്പിലുള്ള പ്രധാനപ്പെട്ട എല്ലാ ഫീച്ചറുകളും പുതിയ ആപ്പിലുമുണ്ടാകും. ഇതില്‍ മൂന്ന് ടാബുകളാണുള്ളത്. ചാറ്റ്, പീപ്പിള്‍, ഡിസ്‌കവര്‍ എന്നിവയാണ്. ചാറ്റ് ടാബിന് താഴെ എല്ലാ സംഭാഷണങ്ങളും ലഭിക്കും.
പീപ്പിള്‍ ടാബില്‍ സുഹൃത്തുക്കളെയും സ്റ്റോറികളും കണ്ടെത്താന്‍ കഴിയും. ആരൊക്കെ ഓണ്‍ലൈനില്‍ സജീവമാണെന്നും കണ്ടെത്താം. ബിസിനസ്സുകളുമായി ബന്ധപ്പെടുക, ഓഫറുകളെ കുറിച്ച് അറിയുക, ഗെയിമുകള്‍ കളിക്കുക, അവധിക്കാല പാക്കേജുകള്‍ ബുക്ക് ചെയ്യുക, വാര്‍ത്തകള്‍ പിന്തുടരുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഡിസ്‌കവര്‍ ടാബ്.
കളര്‍ ഗ്രേഡിയന്റുകള്‍ ഉപയോഗിച്ച് ചാറ്റ് ആകര്‍ഷകമാക്കിയിട്ടുണ്ടെന്നതാണ് മെസഞ്ചര്‍ 4ന്റെ മറ്റൊരു സവിശേഷത. സംഭാഷണങ്ങളിലെ ചാറ്റ് ബബിളുകള്‍ക്ക് വ്യത്യസ്ത നിറങ്ങള്‍ നല്‍കാം. ആരോടെങ്കിലും നടത്തിയ ചാറ്റ് മുകളില്‍ നിന്ന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുമ്‌ബോള്‍ ചുവപ്പ് നീലയായി മാറുന്നു.
Post Your Comments