കൊച്ചി: സ്വാമി സന്ദീപാനന്ദഗിരിയെ പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി സംഗീത സംവിധായകന്‍ ബിജിബാല്‍. ഷിബു എന്നാല്‍ ശിവ എന്നാണ് അര്‍ത്ഥമെന്നും, അങ്ങനെ വരുമ്പോള്‍ അയ്യപ്പന്റെ അച്ഛന്‍ എന്ന അര്‍ത്ഥമാണ് ആ പേരിന് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബിജിബാലിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം ;
ഷിബു : ഒരു ചിന്ത.
നമ്മള്‍ മലയാളികളില്‍ ചിലരുടെ പേരുകള്‍ – ബിജോയ്, ഷിബു, എന്നിങ്ങനെയുണ്ടല്ലോ. ഇവ ശരിക്കു ബംഗാള്‍, ആസ്സാം തുടങ്ങി സ്ഥലങ്ങളിലെ പേരുകളാണ്. ‘വ’ എന്ന ശബ്ദം അവര്‍ ‘ബ’ എന്നും ‘അ’ എന്നത് ‘ഒ’ എന്നും ‘ശ’ എന്ന ശബ്ദം ‘ഷ’ എന്നും ഉച്ഛരിക്കുന്നു. വിജയ് എന്ന വാക്കു അവര്‍ക്കു ബിജോയ് ആണ്. വിജയ എന്നത് ബിജോയ. ജ്യോതി ബോഷു എന്ന പേര് യഥാര്‍ത്ഥത്തില്‍ ജ്യോതി വാസു ആണ്. ‘ഷിബു’ എന്നത് മറ്റൊന്നുമല്ല ‘ശിവ’ എന്നാണ്. പൂര്‍വാശ്രമത്തില്‍ തുളസീദാസ് എന്ന് പേരുള്ള സന്ദീപാനന്ദഗിരിയെ എതിരാളികള്‍ വിളിക്കുന്നത് അയ്യപ്പന്റെ അച്ഛനായ ശിവന്റെ പേര് ഷിബു. ശാസ്താവിന്റെ ഓരോ ലീലകള്‍.
Post Your Comments