കഴിഞ്ഞ വര്‍ഷത്തെ ദീപാവലിക്ക് ആരാധകരെ ഒട്ടും തന്നെ നിരാശയിലാക്കാതെയാണ് ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ച് മെര്‍സല്‍ തിയ്യേറ്ററുകളില്‍ എത്തിയത്. താരസമ്പന്നമായ 130 കോടി ബജറ്റ് വന്ന ദീപാവലി ചിത്രം കേരളത്തിലും തമിഴ്നാട്ടിലും നിറഞ്ഞ സദസ്സിലാണ് ഓടിയത്. ഒരു മാസ് എന്റര്‍ടെയ്നറായ മെര്‍സലില്‍ മൂന്ന് വേഷങ്ങളിലെത്തി വിജയ് തകര്‍പ്പന്‍ അഭിനയം കാഴ്ചവെച്ചിരുന്നു. ഇത്തവണത്തെ ദീപാവലിനാളിലും ആരാധകരെ ഒട്ടും നിരാശയിലാക്കാതെയാണ് ഇളയദളപതി ചിത്രം തിയ്യേറ്ററുകളിലെത്തുമെന്ന് അറിയിപ്പു ലഭിച്ചത്.
സൂര്യചിത്രമായ എന്ജികെക്കൊപ്പം മത്സരപോരാട്ടത്തിനായിരിക്കും വിജയിയുടെ സര്‍ക്കാര്‍ എത്തുക എന്നായിരുന്നു കരുതിയതെങ്കിലും സൂര്യ ചിത്രം റിലീസ് മാറ്റിയതോടെ ദീപാവലിയുടെ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ വിജയ് ചിത്രം മാത്രമേ ഉള്ളൂ എന്നത് ആരാധകരുടെ ആവേശം കൂട്ടുന്നു. സണ്‍ഡേ പിക്ച്ചേഴ്സിന്റെ ബാനറില്‍ കലാനിധിമാരന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം 7.5 കോടിക്കാണ് വാള്‍മാര്‍ട്ട് ഫിലിംസ് സ്വന്തമാക്കിയത്. ദീപാവലിക്ക് റിലീസിന് എത്തിക്കാന്‍ ശ്രമിക്കുന്ന ‘സര്‍ക്കാര്‍’ രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷന്‍ ചിത്രമാണ്. കീര്‍ത്തി സുരേഷും വരലക്ഷ്മി ശരത്ത് കുമാറും നായികന്മാരാകുന്ന ചിത്രത്തിന്റെ ക്യാമറ ഗിരീഷ് ഗംഗാധരനാണ്
Post Your Comments