Specials

ദീപാവലിയ്ക്കായി ബോളിവുഡിലെ താരങ്ങളുടെ ഫാഷന്‍ അരങ്ങ് ഉണര്‍ന്നു

ദീപാവലി ആഘോഷങ്ങള്‍ ആരംഭിയ്ക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിയ്‌ക്കെ ബോളിവുഡിലെ താരങ്ങള്‍ക്ക് അണിയാന്‍ പുതുവസ്ത്രങ്ങള്‍ ഒരുങ്ങി. ആഘോഷങ്ങളില്‍ നിറഞ്ഞു നിറഞ്ഞു നില്‍ക്കുന്നത് എത്നിക് ട്രെന്‍ഡാണ്. ബോളിവുഡിന്റെ സ്വന്തം ഫാഷന്‍ അരങ്ങാണ് ദീപാവലിയും അതുമായി ബന്ധപ്പെട്ട താരവിരുന്നുകളും. ഇത്തവണ ബിടൗണ്‍ താങ്ങള്‍ അവതരിപ്പിക്കുന്ന സ്‌റ്റൈലിഷ് എത്‌നിക് ട്രെന്‍ഡ് പെട്ടെന്നൊന്നും കളം ഒഴിയിയാന്‍ സാധ്യതയില്ലെന്നാണ്് ഫാഷന്‍ വിദഗ്ധരുടെ കണക്കുകൂട്ടല്‍.

ഷീര്‍ മെറ്റാലിക്, മിറര്‍ വര്‍ക്ക്ഡ് ബ്ലൗസ്, സീക്വന്‍സ്ഡ് ടോപ്, ബ്ലോക്ക് പ്രിന്റഡ് സാരി, കുര്‍ത്ത, സ്‌കര്‍ട്ട് തുടങ്ങിയ എത്നിക് വസ്ത്രങ്ങളിലെ ഫ്യൂഷന്‍ പരീക്ഷണങ്ങളാണ് ഇനി കാണാന്‍ പോകുന്നത്.

എത്‌നിക് ഫാഷന്‍ സ്‌റ്റൈലിഷാക്കാന്‍ ഡിസൈനര്‍മാര്‍ മുന്നോട്ടുവയ്ക്കുന്ന വിദ്യയാണ് ഫ്യൂഷന്‍. കുര്‍ത്ത-സ്‌കര്‍ട്ട് ചേര്‍ത്ത് ലെഹംഗ പരീക്ഷണം, പാന്റ് സ്‌റ്റൈല്‍ സാരി, ഗൗണ്‍ സ്‌റ്റൈലിലുള്ള സ്യൂട്ട്, ക്രോപ് ടോപ്പ്- സ്‌കര്‍ട്ട്- ദുപ്പട്ട തുടങ്ങിയ മിക്‌സ് ആന്‍ഡ് മാച്ച് പരീക്ഷണം എത്‌നിക് ഫ്യൂഷനെ സ്‌റ്റൈലാക്കും. ബ്ലോക്ക് പ്രിന്റിങ് റിച്ചാക്കാന്‍ സരി, സീക്വന്‍സ്, സ്റ്റോണ്‍ വര്‍ക്കുകള്‍ ഉപയോഗിക്കാം.

ആഘോഷമെന്നാല്‍ നിറങ്ങളാണ്. കണ്ണിനും മനസ്സിനും സന്തോഷം പകരുന്ന ബ്രൈറ്റ് നിറങ്ങള്‍ തന്നെയാണ് ആഘോഷങ്ങളിലെ മിന്നും താരങ്ങള്‍. പച്ച, മഞ്ഞ, ചുവപ്പ്, നീല, ഗോള്‍ഡന്‍, ഓഫ് വൈറ്റ് തുടങ്ങിയ നിറങ്ങള്‍ എന്നും ആഘോഷരാവുകള്‍ക്ക് നിറം കൂട്ടിയിട്ടേയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button