കഴിഞ്ഞ വര്‍ഷം പ്രശസ്ത നടന് മാധവന്റെ വീട്ടില്‍ ഒരു അതിഥിയെത്തി. അതിഥിയെന്നു പറഞ്ഞാല്‍ നാല്പതു ലക്ഷം വരുന്ന ഇന്ത്യന്‍ റോഡ്മാസ്റ്റര്. പൊതുവേ ബൈക്ക് പ്രേമിയായ മാധവന്റെ ബൈക്ക് നിരയിലേക്കാണ് ഈ സൂപ്പര്‍ സ്റ്റൈലിഷ് ബൈക്ക് എത്തിയത്. അമേരിക്കന്‍ നിര്‍മ്മാതാക്കളുടെ ഫ്ളാഗ്ഷിപ്പ് ആഢംബര ടൂററാണ് റോഡ്മാസ്റ്റര്. 2015 ലാണ് ഇവന് ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. അന്ന് 37 ലക്ഷം രൂപ ബേസ് പ്രൈസ് ടാഗിലാണ് കമ്പനി റോഡ്മാസ്റ്ററിനെ അതരിപ്പിച്ചത്.
138.9 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന 1811 സിസി തണ്ടര്‍സ്ട്രോക്ക് 111 എഞ്ചിനിലാണ് റോഡ്മാസ്റ്റര് ഒരുങ്ങുന്നത്. ബട്ടണ്‍ മുഖേന ക്രമീകരിക്കാവുന്ന വിന്‍ഡ്ഷീല്‍ഡും, ഹീറ്റഡ് സീറ്റുകളും ഗ്രിപ്പുകളും, ക്രമീകരിക്കാവുന്ന ഫ്ളോര്‍ബോര്‍ഡുകളും ഉള്‍പ്പെടുന്നതാണ് റോഡ്മാസ്റ്ററിന്റെ വിശേഷങ്ങള്‍.
Post Your Comments