Specials

ദീപങ്ങളുടെ ഉത്സവത്തിന്റെ ആചാരങ്ങളും ആഘോഷങ്ങളും

പ്രകാശപൂരിതമായ സന്തോഷത്തിന്റെയും മധുരത്തിന്റെയും ആഘോഷമാണ് ദീപാവലി. കാശി പഞ്ചാംഗ പ്രകാരം ദീപാവലി ആഘോഷിക്കുന്നത് കാര്‍ത്തിക മാസത്തിലെ കൃഷ്ണ പക്ഷത്തിലെ അമാവാസിയിലാണ്. അമാവാസി രണ്ട് ദിവസം ഉണ്ടെങ്കിലും ദീപാവലി സാധാരണയായി ആഘോഷിക്കുക രണ്ടാമത്തെ ദിവസമായിരിക്കും.

വ്യത്യസ്തമായ ആചാരങ്ങളാല്‍ സമ്പന്നമായ ഭാരതത്തില്‍ പരീതിയിലാണ് പലരും ദീപാവലി ആഘോഷിക്കുന്നത്. എങ്കിലും അടിസ്ഥാനപരമായി എണ്ണതേച്ചുള്ള കുളിയും പുതുവസ്ത്രങ്ങള്‍ ധരിക്കുന്നതും പരസ്പരം സമ്മാനങ്ങള്‍ കൊടുക്കുന്നതും മധുരം നല്‍കുന്നതും പ്രധാനമായും ദീപങ്ങള്‍ തെളിയിക്കുന്നതും എല്ലായിടത്തും പതിവാണ്.

ദീപാവലിയുടെ ഐതീഹ്യങ്ങളും പ്രാദേശിക ഭേദമുണ്ട്. ശ്രീരാമന്‍ രാവണനെ വധിച്ചതാണ് ദീപാവലിയെന്നും അതല്ല മഹാവിഷ്ണു നരകനെ നിഗ്രഹിച്ചതാണ് ദീപാവലിയെന്നും വിശ്വസിക്കുന്നവരുണ്ട്. ഇത് കൂടാതെ മഹാബലിയെ കളത്തില്‍ ആവാഹിച്ചു വരുത്തുന്ന ചടങ്ങുകള്‍ ദീപാവലിയില്‍ നടത്തുന്ന ചില ബ്രാഹ്മണ കുടുംബങ്ങളും ഉത്തരേന്ത്യയില്‍ ഉണ്ട്. മാത്രമല്ല ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷം അഞ്ച് നാളുകള്‍ നീളുന്നുവെങ്കില്‍ ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളൂ.

എന്ത് തന്നെയായാലും ദുഷ്ടതയ്ക്ക് മേല്‍ നന്മയുടെ വിജയമായിട്ടാണ് പലരും ദീപാവലിയെ കാണുന്നത്. നന്മ വിജയിക്കുമ്പോള്‍ ഉള്ള സന്തോഷം ആഘോഷിക്കുകയാണ് ഇവര്‍ ഇവിടെ ചെയ്യുന്നത്. ദീപാവലി ദിവസം ഒരു ആഘോഷമക്കാതിരിക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കാകില്ല. ദീപാവലി സ്വീറ്റ്‌സ്, പടക്കം പൊട്ടിക്കല്‍, പ്രത്യേക ഭക്ഷണങ്ങള്‍ ഉണ്ടാക്കല്‍ ഇതെല്ലാം ഈ ആഘോഷങ്ങളുടെ ഭാഗം മാത്രമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button