ഗുഡ്ഗാവ്: ലോണ്‍ അടച്ചു തീര്‍ക്കാന്‍ കഴിയില്ലെന്നു മനസ്സിലാക്കിയ യുവാവ് സഹപ്രവര്‍ത്തകനേയും ഭാര്യയേയും വെട്ടി കൊലപ്പെടുത്തി. ഹര്‍ണേക് സിംഗ് എന്നയാളാണ് തന്റെ ബിസിനസ്സില്‍ പങ്കാളിയായ ജാസ് കരണിനെ വെട്ടി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് ഹര്‍ണേകിനോട് ഭാര്യ ഗുര്‍ മേഹര്‍ വാഗാദാനം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇതില്‍ നിന്ന് പിന്തിരിഞ്ഞ അവരേയും ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു.
ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി ജാസ് കരണ്‍ പ്രതിക്ക് നാല്‍പത് ലക്ഷം രൂപയോളം നല്‍കിയിരുന്നു. എന്നാല്‍ ഒരുപാട് അവധികള്‍ കഴിഞ്ഞിട്ടും തുക തിരികെ കൊടക്കാന്‍ സാധിച്ചില്ല. ഗുര്‍ മേഹറും ഹര്‍ണേകരും ഒരുമിച്ചാണ് കൊലപാതകത്തിനുള്ള പദ്ധതിയിട്ടത്. ഒക്ടോബര്‍ 14ന് ജാസ്‌കിരണിന്റെ വീട്ടിലെത്തിയ ഹര്‍ണേകും ഭാര്യ ഗുര്‍മേഹര്‍ കൗറും ഇയാളെ കെട്ടിയിട്ടതിനുശേഷം 24-25 കഷ്ണങ്ങളാക്കി വെട്ടി നുറുക്കി രണ്ട് പ്ലാസ്റ്റിക് ബാഗുകളിലാക്കി അവരുടെ സ്വദേശമായ ലുധിയാനയ്ക്ക് പോയെന്നും പോലീസ് പറഞ്ഞു.
പിന്നീട് ഒരുമിച്ച് ആത്മഹത്യ ചെയ്യാന്‍ ഹര്‍ണേക് നിര്‍ബന്ധിച്ചെങ്കിലും ഭാര്യ പിന്മാറുകയായിരുന്നു. ഇതേതുടന്ന് പ്രതി ഇവരെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മോഷ്ടാക്കള്‍ അതിക്രമിച്ചുകയറി തന്റെ ഭാര്യയെ കൊലപ്പെടുത്തിയെന്നായിരുന്നു ഹരേണ്‍ സിങ് ആദ്യം പൊലീസിന് നല്‍കിയ മൊഴി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ ഇരു കൊലപാതകങ്ങളുടേയും വിവരങ്ങള്‍ പറത്തു വന്നത്.
Post Your Comments