ഫ്ളോറിഡ: സാത്താന് സേവയ്ക്കായി സഹപാഠികളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി. അമേരിക്കയിലെ ഫ്ളോറിഡയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 11,12 വയസുകാരാണ് അറസ്റ്റിലായത്. സഹപാഠികളെ കൊന്ന് പച്ച മാംസം കഴിക്കുകയും രക്തം കുടിക്കുകയും ചെയ്ത ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ഇവരുടെ തീരുമാനം.
സ്കൂളിലെത്തിയെങ്കിലും ക്ലാസില്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ടോയ്ലറ്റില് കത്തിയുമായി ഒളിച്ചിരിക്കുകയായിരുന്ന ഇവരെ കണ്ടെത്തിയത്. ഉടന്‍ പൊലീസിന് കൈമാറി. മറ്റ് കുട്ടികള്‍ ടോയ്ലറ്റില് എത്തുമ്പോള്‍ അവരുടെ കഴുത്തറുത്ത് രക്തം കുടിച്ചശേഷം മാംസവും കഴിക്കാനും ശേഷം സ്വയം കുത്തി ആത്മഹത്യ ചെയ്യാനും ഇവര്‍ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു. സാത്താനെ ആരാധിക്കുന്നവരാണ് ഇവര്‍.
Post Your Comments