നെടുമങ്ങാട്: ഒന്നര വയസുകാരിയെ അടുത്ത വീട്ടിലാക്കിയ ശേഷം ട്യൂഷനെടുക്കാന്‍ പോയ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി . കരിപ്പൂര്‍ സ്കൂളിന് സമീപം അനൂപ് ഭവനില്‍ അനൂപിന്റെ ഭാര്യ പ്രീതയെ(24)യാണ് കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വന്തം വീട്ടില്‍ തന്നെ ട്യൂഷന് എടുത്ത് വരികയായിരുന്നു പ്രീത.
മകളെ അടുത്തുള്ള ബന്ധുവീട്ടിലാക്കിയ ശേഷം പ്രീത ട്യൂഷനെടുക്കാന്‍ പോയി. എന്നാല്‍ പിന്നീട് പ്രീതയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീടിന്റെ പിന്‍വാതില്‍ ചാരിയ നിലയിലായിരുന്നു. ഭര്‍ത്താവ് അനൂപും പിതാവും വിദേശത്താണ്. ഭര്‍തൃമാതാവ് ഉഷയോടൊപ്പമായിരുന്നു പ്രീതയുടെ താമസം.
അടുത്തുള്ള സ്കൂളിലെ ജീവനക്കാരിയായ ഉഷയും സംഭവസമയത്തു വീട്ടിലുണ്ടായിരുന്നില്ല. ട്യൂഷന് കഴിഞ്ഞു കുട്ടികള്‍ മടങ്ങി ഏറെ സമയം കഴിഞ്ഞിട്ടും മകളെ കൊണ്ടുപോകാന്‍ പ്രീത എത്താഞ്ഞതിനെത്തുടര്‍ന്ന് വീട്ടിലെത്തിയപ്പൊഴാണു മരണം അറിയുന്നത്. വെള്ളാഞ്ചിറ ചരുവിള വീട്ടില്‍ പ്രകാശന് ആശാരി-വത്സല ദമ്ബതികളുടെ മകളാണു പ്രീത. നാലു വര്‍ഷം മുന്‍പായിരുന്നു വിവാഹം. അനൂപ് നാട്ടിലെത്തിയ ശേഷമായിരുന്നു സംസ്കാരം.
Post Your Comments