മുസാഫർപുർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുടുംബാംഗങ്ങൾക്കു മുന്നിൽവെച്ച് ക്രൂരമായി പീഡിപ്പിച്ചു. ബിഹാറിൽ ഞായറാഴ്ച രാത്രി മുസാഫർപുരിലെ ഇംലി ചൗക്കിലായിരുന്നു സംഭവം. കാർബോർഡ് ഫാക്ടറി ഉടമയടക്കം നാലു പേരാണ് ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചത്. വീട്ടിലേക്ക് ഇരച്ചുകയറിയ ഇവർ കുടുംബാംഗങ്ങളെ മർദിച്ച ശേഷം കൈകൾകൂട്ടി ബന്ധിച്ചു. ശേഷം പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments