2017 ല്‍ രാജ്യത്ത് റോഡ് അപകടങ്ങളില്‍പ്പെട്ട ഡ്രൈവര്‍മാരില്‍ 80 ശതമാനം പേരും കൃത്യമായ ലൈസന്‍സ് നേടിയവര്‍. 25 ശതമാനത്തിലധികം ഇന്ത്യക്കാരും ഒന്നിലധികം ലൈസന്‍സ് ഉള്ളവരുമാണ്. അതേസമയം ലൈസന്‍സ് നേടിയവരില്‍ 59 ശതമാനം പേര്‍ ഇതുമായി ബന്ധപ്പെട്ട പരീക്ഷയില്‍ പങ്കെടുത്തിട്ടില്ല. റോഡ് നിയമങ്ങള്‍ ആധികാരികമായി അറിയുന്നവരുടെ എണ്ണവും കുറവ് തന്നെ.
ചുരുക്കത്തില്‍ ഗതാഗതസംവിധാനം താറുമാറാക്കാനും ഗതാഗതനിയമങ്ങള്‍ ലംഘിക്കപ്പെടാനുമുള്ള എല്ലാ പഴുതുകളും ഈ മേഖലയിലുണ്ട്. ഡ്രൈവിംഗ് പരീക്ഷയില്‍ ഒരിക്കലും പങ്കെടുത്തിട്ടില്ലാത്തവരാണ് റോഡില്‍ മറ്റുള്ളവര്‍ക്ക് ഏറ്റവും ഭീഷണിയാകുന്നത്. 2019 മുതല്‍ ഏകീകൃത ലൈസന്‍സുകള്‍ വിതരണം ചെയ്യുന്നതിനുള്ള പാതയിലാണ് ഇന്ത്യ. ഏകീകൃത ലൈസന്‍സ് വളരെ പുരോഗമനാത്മകമാണെന്നും ഇത് സുതാര്യത ഉറപ്പാക്കുമെന്നും ഇന്ത്യന്‍ സേഫ്റ്റി ക്ാമ്പെയ്ന്‍ സിഇഒ അമര്‍ ശ്രീ വാസ്തവ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ലൈസന്‍സ് എങ്ങനെ കിട്ടുമെന്നതില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ലൈസന്‍സ് ലഭ്യമാക്കുന്നതില്‍ ഗതാഗത മന്ത്രാലയത്തില്‍ നിന്ന് കര്‍ശന നിബന്ധനകളുണ്ടെങ്കിലും മിക്ക പ്രാദേശിക ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലും അത് പിന്തുടരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ദിവസവും 32000 ത്തോളം ലൈസന്‍സുകളാണ് ദിവസവും നല്‍കുന്നത്. ഇവരില്‍ 59 ശതമാനവും ഒരു പരീക്ഷയിലും പങ്കെടുക്കാത്തവരാണ്. കൈക്കൂലി നല്‍കി ഏജന്റുമാര്‍ വഴി ലൈസന്‍സ് നേടുന്നവരാണ് ഇവരെന്നാണ് ആക്ഷേപം. റോഡ് ഗതാഗതനിയമങ്ങളറിയാത്ത ഡ്രൈവര്‍മാര്‍ ആയുധം പോലെ അപകടമാണെന്ന് ഓര്‍ക്കണമെന്നാണ് റോഡ് സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്നവര്‍ ഓര്‍മ്മിപ്പിക്കുന്നത്. ഒരു ലക്ഷത്തിലധികം പേരാണ് രാജ്യത്ത് ഓരോ വര്‍ഷവും അപകടത്തില്‍ മരിക്കുന്നത്.
Post Your Comments