ഔറംഗാബാദ്: ഉത്തരേന്ത്യയിലും മറ്റും ദസറ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഒരു ചടങ്ങാണ് രാവണ രൂപം കത്തിക്കുന്നത്. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച്് വ്യത്യസ്ത രീതിയില്‍ ദസറ ആഘോഷിച്ചിരിക്കുകയാണ് ഔറംഗാബാദിലെ ഒരുക്കൂട്ടം ഭര്ത്താക്കന്മാര്. പുരുഷന്മാര്ക്കെതിരെയുള്ള സ്വേച്ഛാധിപത്യത്തെ എതിര്‍ക്കുന്നുവെന്ന് കാട്ടി രാവണന്റെ സഹോദരി ശൂര്‍പ്പണഖയുടെ രൂപം കത്തിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ ‘പത്നി പീഡിത് പുരുഷ് സംഘാടന’യിലെ അംഗങ്ങളുടോതായിരുന്നു പുതിയ ആചാരം. ഔറംഗാബാദിലെ കരോലി ഗ്രമാത്തില്‍ വെച്ചാണ് ഇവര്‍ ശൂര്‍പ്പണഖയുടെ രൂപം കത്തിച്ചത്.
ഭാര്യമാരുടെ പീഡനം മൂലം യാതനകള്‍ അനുഭവിക്കുന്നവരാണ് സംഘടനയിലെ അംഗങ്ങള്‍. ഇന്ത്യയിലെ മുഴുവന്‍ നിയമങ്ങളും സ്ത്രീക്ക് അനുകൂലമാണ്. ഇത് ചെറിയ പ്രശ്നങ്ങളില്‍പോലും ഭര്ത്താക്കന്മാരെ ഭീഷണിപ്പെടുത്തുന്നതിന് അവര്‍ ദുരുപയോഗം ചെയ്യുന്നുവെന്നും സംഘടനയുടെ സ്ഥാപകനായ ഭാരത് ഫൂലേറെ പറഞ്ഞു.
പുരുഷനെതിരെ നടക്കുന്ന ഇത്തരം സ്വേച്ഛാധിപത്യത്തെ എതിര്‍ക്കുന്നതുകൊണ്ടാണ് ഒരു പ്രതീതാത്മക നടപടി എന്ന നിലയില്‍ ദസറ ദിവസം ശൂര്‍പ്പണഖയുടെ രൂപം കത്തിച്ചതെന്നുമാണ് ഫൂലേറെയുടെ അഭിപ്രായം.
Post Your Comments