KeralaLatest NewsIndia

13 ബസുകൾ, ബൈക്കുകൾ മറ്റു വാഹനങ്ങൾ തകർത്തു, പമ്പ – നിലയ്ക്കല്‍ സര്‍വീസ് നിലച്ചു : ഇന്ന് ഹർത്താൽ

പത്തനംതിട്ട: നിലയ്ക്കലില്‍ ബുധനാഴ്ചയുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ കെഎസ്‌ആര്‍ടിസി ബസ്സുകള്‍ക്കുനേരെ വ്യാപക കല്ലേറ് നടന്നു. വന്‍ അക്രമസംഭവങ്ങളാണ് നടന്നത് പ്രതിഷേധക്കാരായ ഭക്തജനങ്ങൾ പോലീസിനെ പഴിചാരുമ്പോൾ പോലീസ് തിരിച്ചും പഴി ചാരുകയാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പല വീഡിയോകളിലും പൊലീസിലെ ചിലരും അക്രമ സംഭവങ്ങളിൽ പങ്കാളികളാണ്.

പമ്പ – നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് നടത്തിവന്ന എട്ട് ബസ്സുകള്‍ അടക്കമുള്ളവയാണ് പ്രതിഷേധക്കാര്‍ എറിഞ്ഞു തകര്‍ത്തത്. ഇതോടെ പമ്പ – നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് രാത്രിയോടെ നിലച്ചു.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശബരിമലയില്‍ നാലിടത്ത് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നിരോധനാജ്ഞ നിലവില്‍വന്നശേഷം യാതൊരുവിധ പ്രക്ഷോഭവും അനുവദിക്കില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

പമ്പ – നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് രാത്രിയോടെ നിര്‍ത്തിവച്ചതോടെ. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ ഭക്തര്‍ ബുദ്ധിമുട്ടിലായി. ഇലവുങ്കലിലും വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായിരുന്നു.ശബരിമലയിലെ യുവതീ പ്രവേശനം നിയമ നിര്‍മാണത്തിലൂടെ തടയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച്‌ ശബരിമല സംരക്ഷണ സമിതിയും 24 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button