കുവൈറ്റ്: വീട്ടിൽ സോളർ വൈദ്യുതി ഉൽപാദിപ്പിച്ചാൽ വാങ്ങാൻ തയ്യാറാണെന്ന് ജലം-വൈദ്യുതി മന്ത്രാലയം അറിയിച്ചു. വൈദ്യുതി ഉൽപാദിപ്പിച്ചാൽ മിച്ചംവരുന്ന വൈദ്യുതി മന്ത്രാലയം വാങ്ങുമെന്ന് സാങ്കേതിക നിരീക്ഷണ വിഭാഗം ഡയറക്ടർ ഇഖ്ബാൽ അൽ തായറാണ് അറിയിച്ചത്. മന്ത്രാലയം വാങ്ങുന്ന വൈദ്യുതിയുടെ നിരക്ക് പിന്നീട് തീരുമാനിക്കും. വീടുകളുടെ മട്ടുപ്പാവും പാർക്കിങ് മേൽക്കൂരയുമൊക്കെ പുനരുപയോഗ വൈദ്യുതി ഉൽപാദനത്തിനുള്ള പാനൽ സ്ഥാപിക്കാൻ പ്രയോജനപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതൽ പേരെ നിക്ഷേപകരാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തീരുമാനം. ഈ മേഖലയിൽ ജനങ്ങളെ ബോധവൽക്കരിക്കുന്നതിന് വൈദഗ്ധ്യമുള്ള കമ്പനികളുടെ പട്ടിക മന്ത്രാലയം തയാറാക്കിയിട്ടുണ്ട്.
Post Your Comments