കൊച്ചി: നടിയുടെ ആരോപണങ്ങൾ തള്ളി സംവിധായകന് ബി.ഉണ്ണികൃഷ്ണന്. മമ്മൂട്ടി നായകനായ പുള്ളിക്കാരന് സ്റ്റാറാ എന്ന സിനിമ സെറ്റില്‍ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയ നടി അര്‍ച്ചന പദ്മിനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അര്‍ച്ചന ഉന്നയിച്ച ആരോപണങ്ങള്‍ ശുദ്ധകള്ളമാണെന്നും തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതിന് അര്‍ച്ചനയ്ക്കെതിരെയും ഡബ്ല്യുസിസിക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തനിക്കുണ്ടായ മോശം അനുഭവത്തെ തുടര്‍ന്ന് ബി.ഉണ്ണിക്കൃഷ്ണന് പരാതി നല്‍കിയിട്ടും ഫെഫ്ക്ക നടപടി സ്വീകരിച്ചിട്ടില്ലെന്നുമായിരുന്നു അര്‍ച്ചന വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്. കത്തു മുഖേനയും നേരിട്ടും ഫെഫ്ക നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും അവര്‍ പറഞ്ഞു.
Post Your Comments