ജിദ്ദ : സൗദിയിലുണ്ടായ അപകടത്തിൽ പ്രവാസി യുവാവിന് ദാരുണമരണം. കാണക്കാരി കടപ്പൂര് വട്ടുകുളം പതിരിയ്ക്കൽ ഷാജി–സുധർമ്മ ദമ്പതികളുടെ മകനും സ്വകാര്യ കമ്പനിയിലെ ജീവനക്കാരനുമായ വി.എസ്.അഭിജിത്ത് (25) ആണ് മരിച്ചത്. ജിദ്ദയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് വാഹനം യന്ത്ര സഹായത്തോടെ ഉയർത്തി മാറ്റുന്നതിനിടെ അതേ വാഹനം ദേഹത്ത് വീണാണ് അപകടമുണ്ടായതെന്നാണ് വിവരം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കൂലിപ്പണിക്കാരനായ ഷാജിയുടെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു . സഹോദരൻ: വി.എസ്.അഖിൽ.
മറൈൻ എൻജിനീയറിങ് പഠിച്ച ശേഷം ആദ്യം ഖത്തറിലായിരുന്ന അഭിജിത്ത്. ഇവിടെ നിന്ന് നാട്ടിലെത്തി രണ്ടു മാസം മുൻപാണ് സൗദിയിലെ കമ്പനിയിൽ ചേർന്നത്.
Post Your Comments