KeralaLatest News

പന്ത്രണ്ടുകാരിയായ മകളെ കെട്ടിയിട്ട് പീഡിപ്പിച്ചു; പിതാവ് അറസ്റ്റിൽ

പന്ത്രണ്ടുകാരിയായ മകളെ ഇയാള്‍ പലവട്ടം പീഡനത്തിനിരയാക്കിയിരുന്നു

തൃശൂര്‍ : പന്ത്രണ്ടുകാരിയായ മകളെ കൈകാലുകള്‍ കെട്ടിയിട്ട് കഴുത്തില്‍ കത്തിവച്ചു ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റിൽ. 2015 മുതല്‍ 2016 വരെയാണ് പന്ത്രണ്ടുകാരിയായ മകളെ ഇയാള്‍ പലവട്ടം പീഡിപ്പിച്ചത്. ലൈംഗികമായി അച്ഛന്‍ പീഢിപ്പിക്കുന്ന വിവരം കുട്ടി ആദ്യം അമ്മയോട് പറഞ്ഞിരുന്നു. എന്നാല്‍, അമ്മ ഇക്കാര്യം മറച്ചുവച്ചു. രണ്ടു വര്‍ഷമായി ഇയാൾ ഒളിവിലായിരുന്നു.

സംഭവം അറിഞ്ഞ സ്‌കൂൾ അധികൃതരാണ് പോലീസിൽ വിവരമറിയിച്ചത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് 2016 ല്‍ കേസെടുത്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഇയാള്‍ നാട്ടില്‍ നിന്ന് മുങ്ങി. കോയമ്പത്തൂരിലും സേലത്തും തിരുപ്പൂരിലും ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേസില്‍ പെണ്‍കുട്ടിയുടെ അമ്മയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവിനും മദ്യത്തിനും അടിമയാണ് പ്രതി ഷാജഹാനെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button