Latest NewsInternational

ബദല്‍ നൊബേല്‍ പുരസ്‌കാരം സ്വന്തമാക്കി കരീബിയന്‍ എഴുത്തുകാരി മാരിസ് കോന്‍ഡെയ്ക്ക്

സ്വീഡിഷ് അക്കാദമി മാറ്റിവച്ച സാഹിത്യ നൊബേലിന് പകരമായി സ്വീഡനിലെ സാംസ്‌കാരിക കൂട്ടായ്മ ഒരുക്കിയ ബദല്‍ നൊബേല്‍ പുരസ്‌കാരമാണ് കോന്‍ഡെയ്ക്ക് സ്വന്തമാക്കിയത്.

സ്റ്റോക്കോം: ബദല്‍ നൊബേല്‍ പുരസ്‌കാരം സ്വന്തമാക്കി കരീബിയന്‍ എഴുത്തുകാരി മാരിസ് കോന്‍ഡെയ്ക്ക്. ഡിസംബര്‍ 9 ന് പുരസ്‌കാരം സമര്‍പ്പിക്കും. കൊടുങ്കാറ്റുകളും ഭൂചലനവും കൊണ്ടു മാത്രം ലോകശ്രദ്ധയില്‍ വരുന്ന രാജ്യമായ ഗ്വാഡലൂപ് അംഗീകരിക്കപ്പെടുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് മാരിസിന്റെ (81) ആദ്യ പ്രതികരണം.

സെഗു, ക്രോസിങ് ദ് മാങ്‌ഗ്രോവ് തുടങ്ങി ഇരുപതോളം നോവലുകള്‍ ഇവര്‍ എഴുതിയിട്ടുണ്ട്. കോളനിവല്‍ക്കരണം വിതച്ച നാശവും അതിന് ശേഷം നീണ്ട അരക്ഷിതാവസ്ഥയും ഹൃദയം കവരുംവിധം അവര്‍ എഴുതി ഫലിപ്പിപ്പിച്ചെന്ന് ജൂറി വിലയിരുത്തി. സ്വീഡിഷ് അക്കാദമി മാറ്റിവച്ച സാഹിത്യ നൊബേലിന് പകരമായി സ്വീഡനിലെ സാംസ്‌കാരിക കൂട്ടായ്മ ഒരുക്കിയ ബദല്‍ നൊബേല്‍ പുരസ്‌കാരമാണ് കോന്‍ഡെയ്ക്ക് സ്വന്തമാക്കിയത്.

പൊതുജനങ്ങളില്‍ നിന്ന് സമാഹരിച്ച 87,000 പൗണ്ടാണ് പുരസ്‌കാരത്തുക. ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് സാഹിത്യ നൊബേല്‍ സമ്മാനം സ്വീഡിഷ് അക്കാദമി മാറ്റിവച്ചത്. നൊബേല്‍ സമ്മാന ചടങ്ങുകളില്‍ നിന്ന് വ്യത്യസ്തമായി സ്റ്റോക്കോമിലെ ഒരു സാധാരണ ലൈബ്രറിയിലെ പുസ്തകങ്ങള്‍ക്കിടയില്‍ വച്ചായിരുന്നു സാഹിത്യലോകം കൗതുകത്തോടെ ഉറ്റുനോക്കിയ പുരസ്‌കാര പ്രഖ്യാപനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button