ജക്കാര്‍ത്ത : ഇന്തോനേഷ്യയില്‍ നടക്കുന്ന പാരാ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വെള്ളി. എഫ് 46 കാറ്റഗറിയിലെ പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍താരം സുന്ദര്‍സിംഗ് ഗുര്‍ജാര്‍ വെള്ളിമെഡൽ സ്വന്തമാക്കി. വൈകല്യം സംഭവിച്ചവര്‍ മത്സരിക്കുന്ന വിഭാഗമാണ് എഫ് 46 കാറ്റഗറി. ഇൗ വിഭാഗത്തില്‍ വെങ്കലവും ഇന്ത്യയുടെ റിങ്കു സുന്ദര്സിംഗിന് തൊട്ടുപിന്നില്‍ ഫിനിഷ് ചെയ്തു കൊണ്ട് സ്വന്തമാക്കി. എന്നാൽ ഇൗയിനത്തിലെ പാരാ ഒളിമ്ബിക് സ്വര്‍ണമെഡല്‍ ജേതാവ് ദേവേന്ദ്ര ജജാരിയ നാലാമതായി. അതേസമയം കാഴ്ചപരിമിതരുടെ ടി 13 കാറ്റഗറി 400 മീറ്ററില്‍ ഇന്ത്യയുടെ അവ്നില്‍ സിംഗ് വെങ്കലം നേടി.
Post Your Comments