കൊച്ചി: പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട് വാടക വീടുകളില്‍ അഭയം തേടിയവരുടെ വാടക സര്‍ക്കാര്‍ നല്‍കുമെന്ന് ഉറപ്പ് വാക്കിനൊതുങ്ങി. ഇതോടെ വാടക വീടുകളില്‍ കഴിയുന്ന് നൂറ് കണക്കിന് സാധാരണക്കാര്‍ വാടക നല്കാന് കഴിയാതെ ബുദ്ധിമുട്ടുകയാണ്. ഇതേസമയം തകര്‍ന്ന വീടുകള്‍ പുനര്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ പണം അനുവദിക്കാത്തതിനാല്‍ എത്രകാലം വാടക വീട്ടില്‍ കഴിയേണ്ടിവരുമെന്ന ആശങ്കയും പലര്‍ക്കുമുണ്ട്.
വീട് നിര്‍മ്മാണത്തിനുള്ള സഹായം വേഗം ലഭിക്കുമെന്ന അധികൃതരുടെ ഉറപ്പിലാണ് പലരും വാടക വീടുകളിലേയ്ക്ക് മാറിയത്. പുതിയ വീട്ടിലേയ്ക്ക് മാറുന്നതുവരെ വാടക സര്‍ക്കാര്‍ നല്‍കുമെന്ന ഉറപ്പും ഇവര്‍ നല്‍കിയിരുന്നു. എന്നാല്‍ ഈ വാക്കു വിശ്വസിച്ച് വാടക വീടുകളിലേയ്ക്ക്ു മാറിയ പലരുടേയും ജീവിതം ഇന്ന് ബുദ്ധിമുട്ടിലാണ്.
സംസ്ഥാനത്ത് ആകെ 16,666 വീടുകള്‍ പ്രളയത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നെന്നാണ് സര്‍ക്കാറിന്റെ ഒടുവിലത്തെ കണക്ക്. ഇതില്‍ ബഹുഭൂരിപക്ഷവും വാടക വീട്ടിലാണ്. ക്യാമ്പ് നിര്‍ബന്ധമായി പരിച്ച് വിട്ടപ്പോള്‍ നിര്‍ധനരായവര്‍ക്ക് തദ്ദേശസ്വയഭരണ സ്ഥാപനങ്ങള്‍ വാടക നല്‍കുമെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും ഇപ്പോള്‍ പല പഞ്ചായത്ത് അധികൃതര്‍ക്കും എന്ത് ചെയ്യണമെന്നറിയില്ല.
Post Your Comments