നാടോടിക്കാറ്റിലെ ക്യാപ്റ്റന്‍ രാജുവിന്റെ കഥാപാത്രം പവനായി വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകരെ ചിരിപ്പിക്കുന്നു. ഇപ്പോഴത്തെ ട്രെൻഡായി ട്രോൾ പേജുകളിലെ സ്ഥിരം കഥാപാത്രമാണ് പവനായി. ക്യാപ്റ്റന്‍ രാജുവിന്റെ സ്വപ്നമായിരുന്ന “മിസ്റ്റര്‍ പവനായി” റിലീസിന് ഒരുങ്ങുകയാണ്, എന്നാൽ അതു കാണാന്‍ മലയാളത്തിന്റെ സ്വന്തം ക്യാപ്റ്റൻ ഇന്ന് ഇല്ല.
മലയാളസിനിമയില്‍ കരുത്തുറ്റ വില്ലന്‍ വേഷങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നതിനിടെയാണ് ക്യാപ്റ്റന്‍ രാജു നാടോടിക്കാറ്റിലൂടെ മേക്കോവര്‍ നടത്തുന്നത്. പവനായി എന്ന പ്രൊഫഷണല്‍ കില്ലറായി എത്തി മലയാളികളെ പൊട്ടിച്ചിരിപ്പിച്ചു. ആ കഥാപാത്രത്തിലൂടെ ക്യാപ്റ്റന്‍ രാജു ഇന്നോളം കാണാത്ത ചിരിപ്പിക്കുന്ന വില്ലനായി.
മിസ്റ്റര്‍ പവനായിയുടെ സംവിധാനം നിർവഹിച്ചതും ക്യാപ്റ്റൻ രാജു തന്നെയായിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 1997ല്‍ വിക്രം, ലൈല എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ “ഇതാ ഒരു സ്‌നേഹഗാഥ”യ്ക്കുശേഷം ക്യാപ്റ്റൻ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് മിസ്റ്റര്‍ പവനായി.
എന്‍.എന്‍. പിള്ളയുടെ പൗത്രനും വിജയരാഘവന്റെ മകനുമായ ദേവദേവനാണ് മിസ്റ്റര്‍ പവനായിലെ മറ്റൊരു നായകൻ . നടി പൊന്നമ്മ ബാബുവിന്റെ മകള്‍ പിങ്കിയാണ് നായിക. തിരക്കഥ രൂപക് , നിഷാക് ആണ് നിര്‍വ്വഹിച്ചത്. അരുൺ, ഗണേഷ്‌കുമാര്‍, ഗിന്നസ് പക്രു, ഭീമന്‍രഘു, ഇന്ദ്രന്‍സ്, ജോണി, ടോണി, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
Post Your Comments