കൊച്ചി: കർശന ഉപാധികളോടെ എരുമേലി മേഖലയിൽ പൈനാപ്പിൾ കൃഷിക്ക് ഹൈക്കോടതി അനുമതി നൽകി. കോടതിയുടെ അടുത്ത ഉത്തരവു വരെ രാസവസ്തുക്കൾ, കൃത്രിമ കളനാശിനി, കീടനാശിനി, ഹോർമോൺ തുടങ്ങിയവയുടെ പ്രയോഗം വിലക്കി.
മലിനീകരണം ആരോപിച്ച് നാട്ടുകാർ കൃഷി തടഞ്ഞതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി സ്വദേശി സി.കെ. അനിൽകുമാർ ഉൾപ്പെടെ പൈനാപ്പിൾ കർഷകർ സമർപ്പിച്ച ഹർജികളിലാണു ജസ്റ്റിസ് പി.ആർ. രാമചന്ദ്രമേനോൻ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഇപ്പോൾ കൃഷി തുടങ്ങേണ്ട സമയമാണെന്നും തൈ നട്ടില്ലെങ്കിൽ വ്യവസായത്തെ ബാധിക്കുമെന്നും ഹർജിക്കാർ അറിയിച്ചു.
Post Your Comments