തിരൂർ : നല്ലരീതിയിൽ വസ്ത്രം ധരിച്ച് കേരളത്തിൽ കള്ളന്മാർ വിലസുന്നു. തിരൂരിൽ കവർച്ചസംഘം ഇറങ്ങിയതായി മൂന്നാഴ്ച മുൻപ് വ്യാപാരികൾക്ക് വിവരം നൽകിയിരുന്നതായി പോലീസ് കണ്ടെത്തി. വ്യാപാരികളുടെ യോഗം വിളിച്ച് സ്ഥാപനങ്ങളിൽ സിസിടിവി സ്ഥാപിക്കാനും രാത്രിയിൽ വെളിച്ചമൊരുക്കാനും പോലീസ് നിർദേശം നൽകി.
കഴിഞ്ഞ ദിവസം തിരൂരിന്റെ വിവിധ ഭാഗങ്ങളിൽ കവർച്ച നടന്നിരുന്നു. തിരൂർ പൂങ്ങോട്ടുകുളത്തെയും ജില്ലാ ആശുപത്രിയിലെയും കവർച്ച സിസിടിവിയിൽ പതിഞ്ഞതോടെ പ്രതികളെ തിരിച്ചറിയാനായി. മഞ്ചേരി ആശുപത്രിയിൽ മാലമോഷണശ്രമത്തിനിടെ പിടിയിലായ സ്ത്രീകൾ തന്നെയാണ് തിരൂരിലും കവർച്ച നടത്തിയതെന്ന സൂചനയുടെ അടിസ്ഥാനത്തിൽ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
തിരൂരങ്ങാടി ആശുപത്രിയിൽ മാല മോഷ്ടിച്ച് പിടിയിലായ തമിഴ്നാട് സ്വദേശിനിയെ മുൻപ് തിരുനാവായയിൽ നിന്നും തിരൂർ പോലീസ് പിടികൂടിയിരുന്നു. പൂങ്ങോട്ടുകുളത്തെ സ്ഥാപനത്തിൽനിന്ന് ക്യാമറയും അനുബന്ധ ഉപകരണങ്ങളും കവർന്ന് മോഷ്ടാവ് രക്ഷപ്പെടുന്നതും ഗൾഫ് മാർക്കറ്റിലെ മോഷണവും സിസിടിവിയിൽ പതിഞ്ഞിരുന്നു.
Post Your Comments