Entertainment

നീ ഒരു കെണിയിലൂടെയാണ് സഞ്ചരിക്കുന്നത്, പൃഥ്വിരാജ് എന്നോട് പറഞ്ഞു;ബാലയുടെ വെളിപ്പെടുത്തല്‍

പൃഥ്വിരാജ്, അവനു ജാഡയാണെന്നും, അഹങ്കാരമാണെന്നുമൊക്കെ പൊതുവേദിയില്‍ പറഞ്ഞവരുണ്ട്

‘രണം’ സിനിമയുമായി ബന്ധപ്പെട്ട പൃഥ്വിരാജിന്റെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറുമ്പോള്‍ പൃഥ്വിരാജിന്റെ സത്യസന്ധതയെ പുകഴ്ത്തി നടന്‍ ബാല രംഗത്ത്.
തന്റെ പല പ്രതിസന്ധി ഘട്ടങ്ങളിലും തനിക്കൊപ്പം നിന്ന നന്‍പനാണ് പൃഥ്വിരാജ് എന്നായിരുന്നു ബാലയുടെ പരാമര്‍ശം.

‘വളരെ നല്ല മനുഷ്യനാണ് പൃഥ്വിരാജ്, അവനു ജാഡയാണെന്നും, അഹങ്കാരമാണെന്നുമൊക്കെ പൊതുവേദിയില്‍ പറഞ്ഞവരുണ്ട്. സത്യം മാത്രം പറയുന്ന കലാകാരനാണ് അവന്‍, അത് കൊണ്ട് പൃഥ്വിരാജിനെ ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്നു.
‘ബാല നീ വലിയൊരു കെണിയിലൂടെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. നീ നല്ല അഭിനേതാവാണ്, ശ്രദ്ധിക്കണം’ എന്ന പൃഥ്വിരാജിന്റെ വാക്കുകള്‍ മൂന്ന്‍ വര്‍ഷം കഴിഞ്ഞപ്പോള്‍ സത്യമായി മാറിയെന്നും ഒരു മാധ്യമത്തിനോട് സംസാരിക്കവേ ബാല കൂട്ടിച്ചേര്‍ത്തു’.

shortlink

Related Articles

Post Your Comments

Related Articles


Back to top button