കോഴിക്കോട്: പഞ്ച് മോദി ചലഞ്ചിനിടെ കോഴിക്കോട്ടും സംഘർഷം. എ ഐ എസ് എഫിന്റെ ഈ സമര മുറയ്‌ക്കെതിരെ യുവമോർച്ച രംഗത്തെത്തിയതോടെ വലിയ ക്രമസമാധാന പ്രശ്‌നമായി ഇത് മാറുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇന്നലെ കോഴിക്കോട് പുതിയ സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പ്രതിഷേധപരിപാടി തടയാന്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ശ്രമിച്ച് സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നു.
തുടര്‍ന്ന് എഐഎസ്‌എഫ്, യുവ മോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു നീക്കി. ഇത്തരം പ്രതിഷേധം യുവമോര്‍ച്ച എല്ലായിടത്തും തുടരുമെന്നാണ് സൂചന. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് മോദിയുടെ രൂപത്തിലുള്ള ബലൂണുമായി പി. കൃഷ്ണപിള്ള മന്ദിരത്തില്‍നിന്ന് എഐഎസ്‌എഫ് പ്രതിഷേധജാഥ സ്റ്റാന്‍ഡിലെത്തിയത്. എഐഎസ്‌എഫ് പ്രവര്‍ത്തകര്‍ മോദിയുടെ ചിത്രത്തില്‍ ഇടിക്കാന്‍ തുടങ്ങിയതോടെ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സി. സാലുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചു.
ബലൂണ്‍ പിടിച്ചെടുക്കാനുള്ള ശ്രമം എഐഎസ്‌എഫ് പ്രവര്‍ത്തകര്‍ പ്രതിരോധിച്ചതോടെ വാക്കേറ്റവും സംഘര്‍ഷവുമായി. തുടര്‍ന്ന് പൊലീസ് ഇടപെട്ട് പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് നീക്കുകയായിരുന്നു. എട്ട് എഐഎസ്‌എഫ് പ്രവര്‍ത്തകര്‍ക്കെതിരെയും അഞ്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെയും ടൗണ്‍ പൊലീസ് കേസെടുത്തു.
Post Your Comments