Latest NewsTechnology

ഗാലക്സി വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ച് സാംസങ്

ഗിയര്‍ എസ്4 നെ പോലെത്തന്നെ ടൈസണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ തന്നെയാണ് ഗ്യാലക്സി വാച്ചുകളും പ്രവര്‍ത്തിക്കുന്നത്

സാംസംഗിന്‍റെ സ്മാര്‍ട്ട് വാച്ച്‌ മോഡലായ ഗ്യാലക്സി വാച്ചിനെ കമ്ബനി ഇന്ത്യയില്‍ അവതരിപ്പിച്ചു. ഗിയര്‍ എസ്4 മോഡലിന്‍റെ പിന്മുറക്കാരനായാണ് പുതിയ മോഡലിന്‍റെ വരവ്. ഓപ്പണ്‍ ടൈ്പ്പ് ഡിസ്പ്ലേ മോഡലാണ് പുതിയ ഗ്യാലക്സി വാച്ചുകള്‍ എന്നതാണ് പ്രത്യകത. കൂടാതെ കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് സുരക്ഷയുമുണ്ട്. 5 എ.ടി.എം റേറ്റിംഗുള്ള വാട്ടര്‍ റെസിസ്റ്റന്‍സും എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകയാണ്.

ഗിയര്‍ എസ്4 നെ പോലെത്തന്നെ ടൈസണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ തന്നെയാണ് ഗ്യാലക്സി വാച്ചുകളും പ്രവര്‍ത്തിക്കുന്നത്. മുഴുവന്‍ സമയ ഓപ്പണ്‍ ഡിസ്പ്ലേയാണെങ്കിലും മുന്‍ മോഡലിനെ അനുസ്മരിപ്പിക്കും വിധം അനലോഗ് ടിക്കുകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഹൃദയ സുരക്ഷയ്ക്കായി ഹാര്‍ട്ട് റേറ്റ് മോണിറ്ററിംഗ് സെന്‍സറും സ്ട്രെസ് അളക്കാനായുള്ള പ്രത്യേക സെന്‍സറിംഗ് സംവിധാനവുമുണ്ട് ഗ്യാലക്സി വാച്ചില്‍. ആപ്പിള്‍ വാച്ചുകളാണ് പ്രധാന എതിരാളികള്‍.

വെള്ളവും പൊടിയും അകത്തു കയറാത്ത രീതിയില്‍ ആപ്പിള്‍ വാച്ച്‌ മോഡലുകളോട് കിടപിടിക്കുന്ന തരത്തിലാണ് ഗ്യാലക്സി വാച്ചുകളുടെ നിര്‍മാണം. ഇതിനായി ഐ.പി68 റേറ്റിംഗുണ്ട്. ശരീരത്തിന് കൂടുതല്‍ സ്ട്രെസ്സ് ഉണ്ടാകുന്ന സമയത്ത് അത് കൃത്യമായി രേഖപ്പെടുത്തുകയും ബ്രീത്തിംഗ് എക്സസൈസുകള്‍ പറഞ്ഞു തരുകയും ചെയ്യും ഈ മോഡല്‍. മാത്രമല്ല കൃത്യമായ ഉറക്കവും രേഖപ്പെടുത്തും. ഉറക്കം കുറവായാല്‍ അവ കൃത്യമായി അറിയിക്കുകയും ചെയ്യും.

ശരീരം ആരോഗ്യമായി സൂക്ഷിക്കാനായി 59 തരം വ്യായാമങ്ങളും വാച്ചില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ കൃത്യമായി നിരീക്ഷിച്ച്‌ ദിവസേന വ്യായാമം ചെയ്യാവുന്നതാണ്. അമോലെഡ് ഡിസ്പ്ലേയാണ് വാച്ചില്‍ ഉപയോഗിച്ചിരിക്കുന്നത്. കരുത്തിനായി 768 എം.ബി പ്രോസസ്സറും ഡ്യുവല്‍ കോര്‍ പ്രോസ്സറുമുണ്ട്. 4 ജി.ബിയാണ് ഇന്‍റേണല്‍ മെമ്മറി. ബ്ലൂടൂത്ത് വൈഫൈ കണക്ടീവിറ്റിയും ഈ മോഡലിലുണ്ട്.

സാംസംഗ് വാച്ചുകള്‍ക്ക് രണ്ടു രീതിയിലാണ് വില നിശ്ചയിച്ചിരിക്കുന്നത്. 42 എം.എം മോഡലിന് 24,990 രൂപയും 46 എം.എം മോഡലിന് 29,990 രൂപയുമാണ് വില. ഒക്ടോബര്‍ പകുതിയോടെ മോഡല്‍ വിപണിയില്‍ ലഭ്യമായി തുടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button