കോഴിക്കോട് : പുതിയ വിദേശ താരത്തെ സ്വന്തമാക്കി ഗോകുലം എഫ് സി. ഉഗാണ്ടയില്‍ നിന്നുള്ള സ്ട്രൈക്കര്‍ എറിസയാണ് കരാർ ഒപ്പിട്ടത്. ഇന്നലെ പൂനെ സിറ്റിക്ക് എതിരെ നടന്ന സൗഹൃദ മത്സരത്തില്‍ എറിസ കളിക്കുകയും രണ്ട് ഗോള്‍ നേടുകയും ചെയ്തിരുന്നു.
ഉഗാണ്ടന്‍ ക്ലബായ എസ് സി വൈപേഴ്സിന്റെ താരമായിരുന്നു എറിസ. എറിസ എത്തിയതോടെ ഗോകുലത്തിലെ വിദേശ താരങ്ങളുടെ എണ്ണം ആറ് ആയി. ക്യാപ്റ്റന്‍ മുസ മുഡ്ഡെ, മുന്‍ ബ്ലാസ്റ്റേഴ്സ് താരം അന്റോണിയോ ജര്‍മ്മന്‍, വിങ്ബാക്ക് കൊഷ്നേവ്, ഡിഫന്‍ഡര്‍ ഫാബ്രിസിയോ, മിഡ്ഫീല്‍ഡര്‍ തിയാഗോ ഒലിവേര എന്നിവരെയും ഗോകുലം നേരത്തെ വിദേശ ക്വാട്ടയില്‍ സ്വന്തമാക്കിയിട്ടുണ്ട്.
Post Your Comments