KeralaLatest News

അഭിമന്യു വധക്കേസ്: പ്രതികള്‍ക്കായുള്ള ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

കൊച്ചി: മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയായ അങിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കായി പോലീസിന്റെ ലുക്ക്ഔട്ട് നോട്ടീസ്. കൊച്ചി സിറ്റി പോലീസാണ് ലുക്കാഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്.

പാലിയത്ത് വീട്ടില്‍ ഫായിസ്, ചാമക്കാലായില്‍ വീട്ടില്‍ ആരിഫ് ബിന്‍ സലീം, എറണാകുളം പാണാവള്ളി നമ്പിപുത്തലത്ത് വീട്ടില്‍ മുഹമ്മദ് ഹഷീം, ചാമക്കാലായില്‍ വീട്ടില്‍ ആരിഫ് ബിന്‍ സലീം, മസ്ജിദ് റോഡില്‍ മേക്കാട്ട് വീട്ടില്‍ സഹല്‍, പള്ളുരുത്തിയില്‍ പുതുവീട്ടില്‍ പറമ്പില്‍ ജിസാല്‍ റസാഖ്, കരിങ്ങമ്പാറ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന തന്‍സീല്‍ മസ്ജിദ് റോഡില്‍ മേക്കാട്ട് വീട്ടില്‍ സനിദ്, കച്ചേരിപ്പടി വെളിപ്പറമ്പ് വീട്ടില്‍ ഷിഫാസ് എന്നിവരുടെ പേരിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

ABHIMANYU MURDER CASE

ഇവരെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ അസി. കമ്മീഷണര്‍ എസ്.ടി സുരേഷ് കുമാര്‍ (ഫോണ്‍ – 9497990066), അസി. കമ്മീഷണര്‍ കെ ലാല്‍ജി ( ഫോണ്‍ 9497990069), പോലീസ് ഇന്‍സ്‌പെക്ടര്‍ എ അനന്തലാല്‍ (ഫോണ്‍ – 9497987103) എന്നിവരെ അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു.

അഭിമന്യു വധക്കേസിലെ കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയും ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദിനെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ പള്ളുരുത്തി സ്വദേശിയായ സനീഷിനെ പോലീസ് പിടികൂടിയിരുന്നു. ഇതേസമയം കേസില്‍ 22-ാം പ്രതി അനൂബിനും 23-ാം പ്രതി ഫസലുവിനും ഹൈക്കോടതി ഉപാധിയോടെ ജാമ്യം അനുവദിച്ചിരുന്നു. ഇനിയും പിടി കൂടാനാകാത്ത പ്രതികള്‍ഡ പന്തളത്തുള്ള ഒറ്റപ്പെട്ട വീട്ടില്‍ ഒളിച്ചു താമസിച്ചതായി പോലീസിനു വിവരം ലഭിച്ചിരുന്നു. പ്രളയത്തില്‍ അകപ്പെട്ടപ്പോയ ഇവര്‍ ഇപ്പോയ ഇവര്‍ അവിടെ നിന്നും രക്ഷപ്പെട്ടതായാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button