KeralaLatest News

മോദി കെയർ മലയാളിക്ക് വേണ്ടെന്ന് കേരള സർക്കാർ : ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ നിന്നും കേരളത്തിലെ പാവങ്ങൾ പുറത്ത്

ന്യൂഡൽഹി ; മോദി സർക്കാരിന്റെ ലോകശ്രദ്ധയാകർഷിച്ച ആയുഷ്മാൻ ഭാരത് പദ്ധതിയിൽ നിന്നും കേരളം പുറത്താകുന്നു. സെപ്റ്റംബർ 25 ന് നിലവിൽ വരുന്ന പദ്ധതിയുടെ ധാരണപത്രത്തിൽ ഒപ്പ് വയ്ക്കാൻ കേരള സർക്കാർ സന്നദ്ധമാകാത്തതാണ് ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ നിന്നും പുറത്താകാൻ കാരണം. പദ്ധതിയുടെ പൂര്‍ണനിയന്ത്രണം കേന്ദ്രത്തിനാണ് എന്ന വാദം നിരത്തിയാണ് നിർധനർക്കും,രോഗികൾക്കും കൈത്താങ്ങാകേണ്ട പദ്ധതിയെ കേരള സർക്കാർ മാറ്റിനിർത്തിയത്.

22 സംസ്ഥാനങ്ങളാണ് നിലവിൽ പദ്ധതിക്ക് സന്നദ്ധമാണെന്ന് അറിയിച്ചിരിക്കുന്നത്. ധാരണപത്രത്തിൽ ഒപ്പ് വയ്ച്ചാൽ 120 കോടിയുടെ സഹായമാണ് കേരളത്തിനു ലഭിക്കുക. പദ്ധതിയുടെ ഇന്‍ഷുറന്‍സ് തുക പൂര്‍ണമായും സര്‍ക്കാര്‍ അടയ്ക്കും. 12,000 കോടി രൂപയാണ് ഇതിനായി ബജറ്റില്‍ വകയിരുത്തിയത്. സര്‍ക്കാര്‍ ആശുപത്രികള്‍ക്കൊപ്പം തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ചികിത്സ ലഭ്യമാകുകയും ചെയ്യും. ആശുപത്രിയില്‍ കിടത്തി ചികിത്സക്കും മരുന്നുകള്‍ക്കും വരുന്ന ചെലവുകളാണ് പദ്ധതി പ്രകാരം ലഭ്യമാകുക.

സര്‍ജറി, മരുന്നുകള്‍, പരിശോധന, യാത്ര തുടങ്ങി 1350 ഇനം ചിലവുകൾ ആയുഷ്മാൻ പദ്ധതിയുടെ ഭാഗമാണ്. സാധാരണക്കാർക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കിയാൽ അത് രാഷ്ട്രീയ നേട്ടത്തിനു ഇടനൽകുമെന്ന രാഷ്ട്രീയ ചിന്താഗതിയാണ് ഇതിൽ നിന്ന് പിന്മാറാൻ കാരണമെന്ന് ഇപ്പോഴേ ആരോപണമുണ്ട്. 50 കോടി ജനങ്ങളെ സുരക്ഷയുടെ കുടക്കീഴിൽ നിർത്തുന്ന മോദി കെയറിനു പകരം വയ്ക്കാൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കയ്യിൽ ഒന്നുമില്ലെന്ന് ബ്രിട്ടീഷ് സയൻസ് ജേർണൽ ദി ലാൻസറ്റ് അഭിപ്രായപ്പെട്ടിരുന്നു.

.

പൊതുജനാരോഗ്യം, സാമൂഹിക ക്ഷേമം എന്നിവ ലക്ഷ്യമിട്ടുള്ള ആയുഷ്മാന്‍ ഭാരത് പദ്ധതിയെ ലോകത്തിലെ തന്നെ ഏറ്റവും മെച്ചപ്പെട്ട ആരോഗ്യ സുരക്ഷ പദ്ധതികളിലൊന്നായാണ് ജേർണൽ വിശേഷിപ്പിക്കുന്നത്.അഞ്ചുലക്ഷം രൂപ വരെ ചികിത്സാ പരിരക്ഷ ലഭിക്കുന്ന ആയുഷ്മാൻ പദ്ധതിയുടെ വിശദാംശങ്ങളും ജേർണൽ പ്രസിദ്ധീകരിച്ച ആർട്ടിക്കിളിലുണ്ട്. 12,000 കോടി രൂപയാണ് ഇതിനായി ബജറ്റില്‍ വകയിരുത്തിയത്. സര്‍ക്കാര്‍ ആശുപത്രികള്‍ക്കൊപ്പം തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ചികിത്സ ലഭ്യമാകുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button