ചണ്ഡീഗഡ്: ഹരിയാനയിലെ മഹേന്ദ്രഗ്രാമില് ബസ് കാത്തുനിന്ന പത്തൊന്‍പതുകാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ പ്രധാനപ്രതി അറസ്റ്റിലായി. പെണ്‍കുട്ടിയെ മാനഭംഗത്തിനിരയാക്കാന്‍ പദ്ധതി തയാറാക്കിയ പ്രതികളില്‍ ഒരാളായ നിഷു ഭോഗാട്ട് ആണ് അറസ്റ്റിലായിരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസില്‍ പ്രധാനപ്രതികളായ രണ്ടു പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
കാറിലെത്തിയ മൂ ന്നംഗസംഘം യുവതിയെ വിജനമായ സ്ഥലത്തെത്തിച്ചു കൂട്ടമാനഭംഗത്തിനിരക്കി. മാനഭംഗത്തിനു ശേഷം യുവതിയെ മയക്കുമരുന്നു കലര്‍ത്തിയ ദ്രാവകം കുടിപ്പിച്ചു. പിന്നീട് തട്ടിക്കൊണ്ടു പോയ ബസ് സ്റ്റോപ്പിനു സമീപം ഉപേക്ഷിച്ചു പ്രതികള്‍ കടന്നുകളയുകയുമായിരുന്നു
Post Your Comments