പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഗോവയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമേരിക്കയില്‍ ചികിത്സക്കു ശേഷം ആറാം തീയതി തിരിച്ചെത്തിയ പരീക്കറെ വ്യാഴാഴ്ച വീണ്ടും ആരോഗ്യസ്ഥിതി മോശമായതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗോവ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കള്‍ ലോബയാണ് ഇക്കാര്യം അറിയിച്ചത്. ആമാശയത്തില്‍ അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്നാണ് പരീക്കര്‍ അമേരിക്കയിൽ കഴിഞ്ഞമാസം ചികിത്സ തേടിയത്.
Also Read: രഞ്ജന്‍ ഗൊഗോയി പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
Post Your Comments