പത്തനംതിട്ട: കേരളത്തിന് മാതൃകയായ വാസുകിക്കും അനുപമയ്ക്കും പിന്നാലെ ജനങ്ങളുടെ കൈയ്യടി ഏറ്റുവാങ്ങി പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി.നൂഹ്. പ്രളയം ബാധിച്ച വീടുകളിലുള്ളവര്‍ക്ക് കൃത്യമായി സഹായങ്ങളെത്തിക്കാന്‍ വിസമ്മതിച്ച വില്ലേജ് ഓഫിസറെ അദ്ദേഹം ശകാരിക്കുന്ന വീഡിയോ പുറത്ത് വന്നതോടുകൂടിയാണ് കളക്ടർ ആളുകൾക്ക് പ്രിയങ്കരനായത്. കിറ്റ് ആര്‍ക്കൊക്കെയാണ് കൊടുക്കേണ്ടത് എന്ന് വില്ലേജ് ഓഫീസറോട് ചോദിക്കുമ്പോൾ കൃത്യമായ മറുപടി പറയാനാകാതെ അയാൾ പരുങ്ങുന്നത് വീഡിയോയിൽ കാണാം. ‘നിങ്ങള്‍ക്കിവിടെ എന്തുവാടോ പണി? ഈ വില്ലേജിലെ കാര്യം അന്വേഷിക്കലല്ലേ നിങ്ങള്‍ക്ക് ജോലി. ഇതുപോലും അറിയാതെ നിങ്ങളെന്താ ഇവിടെ ചെയ്യുന്നേ. ആകെ 84 പേരല്ലേയുള്ളു. ഈ ജില്ലയിലുള്ള 45,000 ആളുകളുടെ കാര്യം ഞാന്‍ പറയാമല്ലോ എന്ന് ഉറച്ച ശബ്ദത്തിൽ കളക്ടർ പറഞ്ഞപ്പോൾ ഉദ്യോഗസ്ഥൻ നിശ്ശബ്ദനാകുകയായിരുന്നു.
Read also: ഇനിയൊരറിയിപ്പ് ഉണ്ടാവുന്നത് വരെ സ്വകാര്യവ്യക്തികള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് ജില്ലാ കളക്ടർ
വീഡിയോ കാണാം;
Post Your Comments