കാബൂള്‍: ചാവേറാക്രമണത്തിൽ മരണസംഖ്യ ഉയരുന്നു. അഫ്ഗാനിസ്ഥാനിലെ മോമണ്ടാരയിലെ നന്ഗര്ഹര് പ്രവിശ്യയിലുണ്ടായ ആക്രമണത്തിൽ 68പേരാണ് മരിച്ചത്. 165 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. അച്ചിന് ജില്ലാ പോലീസ് കമാന്‍ഡറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ചവരുടെ ഇടയില്‍ കടന്നുകയറിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു.ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്നും താലിബാനാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
Also read : പ്രളയ ബാധിതർക്ക് സഹായഹസ്തവുമായി തമിഴ്നാട്ടിലെ വിദ്യാർത്ഥികൾ
Post Your Comments