ന്യൂഡൽഹി: തനിക്കെതിരെയുള്ള പീഡന പരാതി തെറ്റാണെന്നും താൻ നിരപരാധിയാണെന്നും ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. ഈ കേസ് കെട്ടിച്ചമച്ചത് ആണെന്നും താൻ ആരെയും പീഡിപ്പിച്ചിട്ടില്ല എന്ന് ബൈബിൾ തൊട്ട് സത്യം ചെയ്യാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്കെതിരെ എന്തെങ്കിലും തെളിവ് കാണിക്കാൻ പോലീസിന് കഴിഞ്ഞാൽ ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാർ ആണെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ തെറ്റുകാരൻ ആണെന്ന് തെളിഞ്ഞാൽ മരണശിക്ഷ ഏറ്റുവാങ്ങാനും തയ്യാർ ആണ്. നിയമപരമായി ഒരു സ്ത്രീയുടെ മൊഴി തെളിവാണ്. പോലീസിന്റെ കയ്യിൽ തെളിവ് ഉണ്ടേൽ അവർ തന്നെ അറസ്റ്റ് ചെയ്യട്ടെയെന്നും ബിഷപ്പ് പറഞ്ഞു.
താൻ അവിടെ ഉണ്ടായിരുന്നു എന്ന് തെളിഞ്ഞാൽ മാത്രമേ പോലീസിന് പീഡനം തെളിയിക്കാൻ കഴിയു. അതിനു രജിസ്റ്റർ പരിശോധിച്ചാൽ മതി. അത് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവ ദിവസം രണ്ടു കന്യാസ്ത്രീകൾക്കൊപ്പം താൻ പുറത്തു പോവുകയും തിരികെ വരികയുമാണ് ചെയ്തിട്ടുള്ളത്. അല്ലാതെ അവിടെ തങ്ങിയിട്ടില്ല എന്നും ബിഷപ്പ് കൂട്ടിചേർത്തു .
താൻ എട്ടോ ഒമ്പതോ തവണ മാത്രമേ അവിടെ താമസിച്ചിട്ടുള്ളു പക്ഷെ കന്യാസ്ത്രീ പറയുന്നത് 13 തവണയെന്നാണ് അതിൽ തന്നെ വൈരുധ്യമുണ്ട്. കന്യാസ്ത്രീ ജലന്ധറിലെ ഒരു സ്ത്രീയുടെ ഭർത്താവുമായി അവിഹിത ബന്ധത്തിൽ ആണെന്ന് അന്ന് പരാതി ലഭിച്ചിരുന്നു.പരാതിക്കാരിയായ കന്യാസ്ത്രീ അന്ന് മദര്‍ജനറല്‍ ആയിരുന്നു. ആറ് വര്‍ഷം അവര്‍ മദര്‍ ജനറലായി തുടര്‍ന്നു. പിന്നീടാണ് അവര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്.
ഏറെ നാളത്തെ മൗനത്തിനു ശേഷമാണ് കന്യാസ്ത്രീയുടെ പരാതിയിൽ ബിഷപ്പിന്റെ പ്രതികരണം.
Post Your Comments